15-ആം സൂക്തത്തിലെ لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ പേര്‍. സബഇനെ പരാമര്‍ശിക്കുന്ന സൂറ എന്നര്‍ഥം.
15-ആം സൂക്തത്തിലെ لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ പേര്‍. സബഇനെ പരാമര്‍ശിക്കുന്ന സൂറ എന്നര്‍ഥം.
ഇതിന്റെ കൃത്യമായ അവതരണകാലം ആധികാരിക നിവേദനങ്ങളില്‍നിന്നൊന്നും ലഭിക്കുന്നില്ല. എങ്കിലും പ്രവാചകന്റെ മക്കാവാസത്തിന്റെ മധ്യഘട്ടത്തിലോ ആദ്യഘട്ടത്തിലോ അവതരിച്ചതാണിതെന്ന് പ്രതിപാദനശൈലിയില്‍നിന്ന് വ്യക്തമാകുന്നുണ്ട്. മധ്യഘട്ടത്തിലാണെങ്കില്‍, ശത്രുക്കള്‍ അക്രമ മര്‍ദനങ്ങളാരംഭിക്കുന്നതിനുമുമ്പ് പരിഹാസം, പുച്ഛം, ദുരാരോപണങ്ങള്‍, കൂക്കുവിളികള്‍, സന്ദേഹപ്രചാരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലത്തായിരിക്കണം മിക്കവാറും ഇതിന്റെ അവതരണം.
സത്യനിഷേധികള്‍ തൗഹീദ്, ആഖിറത്ത് തുടങ്ങിയ പ്രവാചക സന്ദേശങ്ങള്‍ക്കെതിരില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും പ്രവാചകന്റെ നേരെ നടത്തിയ പരിഹാസങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കും മറുപടി പറയുകയാണ് ഈ അധ്യായം. ചിലേടങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ അവക്ക് മറുപടി പറഞ്ഞിരിക്കുന്നു. ചിലേടത്താകട്ടെ, പ്രഭാഷണ സ്വഭാവത്തില്‍നിന്നുതന്നെ അത് ഏത് ആരോപണത്തിനുള്ള മറുപടിയാണെന്ന് വ്യക്തമാകും. മറുപടികളധികവും ഉദ്‌ബോധനത്തിന്റെയും ഉപദേശത്തിന്റെയും, തെളിവുകളെ ആസ്പദിച്ചുള്ള ന്യായവാദത്തിന്റെയും സ്വഭാവത്തിലുള്ളവയാണ്. എങ്കിലും ചിലേടങ്ങളില്‍ അവിശ്വാസികളെ അവരുടെ സത്യനിഷേധത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നുമുണ്ട്. ഇവ്വിഷയകമായി അവരുടെ മുമ്പിലുള്ള ചരിത്രപരമായ രണ്ട് ഉദാഹരണങ്ങള്‍ എന്ന നിലക്ക് ദാവൂദ് (അ), സുലൈമാന്‍(അ), സബഅ് ജനത എന്നിവരുടെ കഥകള്‍ വിശദീകരിക്കുന്നു. ഒരുവശത്ത് ദാവൂദും സുലൈമാനും (അ). അല്ലാഹു അവര്‍ക്ക് മഹത്തായ കഴിവുകള്‍ നല്‍കി. നേരത്തേ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്തത്ര ആള്‍ബലവും ശൗര്യവുമേകി. എന്നാല്‍, ഈ നേട്ടങ്ങളൊക്കെയുണ്ടായിട്ടും അവര്‍ അശേഷം അഹങ്കാരികളായില്ല. പ്രത്യുത, തങ്ങളുടെ നാഥനോട് ധിക്കാരമനുവര്‍ത്തിക്കുന്നതിന് പകരം അവന്റെ നന്ദിയുള്ള അടിമകളായി വര്‍ത്തിക്കുകയാണ് ചെയ്തത്. മറുവശത്ത് സബഅ് ജനത. അല്ലാഹു അവരെ അനുഗ്രഹിച്ചപ്പോള്‍ അവര്‍ മതിമറന്നുപോയി. ഒടുവില്‍ അവര്‍ ഈ ലോകത്ത് കഥാവശേഷരായിത്തീരുമാറ് ശിഥിലീകരിക്കപ്പെട്ടു. ഈ ഉദാഹരണങ്ങള്‍ രണ്ടും മുന്നില്‍വെച്ച് സ്വയമൊരഭിപ്രായത്തിലെത്തിച്ചേരുക; തൗഹീദിലും ആഖിറത്തിലുമുള്ള ദൃഢവിശ്വാസത്തില്‍നിന്നും അനുഗ്രഹങ്ങളോടുള്ള കൃതജ്ഞതാവികാരത്തില്‍നിന്നും ഉരുത്തിരിയുന്ന ജീവിതമാണോ അതല്ല ബഹുദൈവത്വത്തില്‍നിന്നും പരലോക നിഷേധത്തില്‍നിന്നും ഭൗതിക പ്രമത്തതയില്‍നിന്നും ഉരുത്തിരിയുന്ന ജീവിതമാണോ കൂടുതല്‍ ശ്രേഷ്ഠമായിട്ടുള്ളത്?
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.