71-ആം സൂക്തത്തിലെ إِلَى جَهَنَّمَ زُمَرًا , 73-ആം إِلَى الْجَنَّةِ زُمَرًا എന്നീ വാക്കുകളില്‍നിന്നും സ്വീകരിക്കപ്പെട്ടതാണ് ഈ അധ്യായത്തിന്റെ നാമം. 'സുമര്‍' എന്ന പദം ഉള്ള സൂറ എന്നേ അര്‍ഥമുള്ളൂ.
71-ആം സൂക്തത്തിലെ إِلَى جَهَنَّمَ زُمَرًا , 73-ആം إِلَى الْجَنَّةِ زُمَرًا എന്നീ വാക്കുകളില്‍നിന്നും സ്വീകരിക്കപ്പെട്ടതാണ് ഈ അധ്യായത്തിന്റെ നാമം. 'സുമര്‍' എന്ന പദം ഉള്ള സൂറ എന്നേ അര്‍ഥമുള്ളൂ.
പത്താം സൂക്തത്തിലെ وَأَرْضُ اللهِ وَاسِعَةٌ (അല്ലാഹുവിന്റെ ഭൂമി വിശാലമായതാകുന്നു) എന്ന വാക്യത്തില്‍നിന്ന് ഈ സൂറ അബിസീനിയN1335യിലേക്കുള്ള ഹിജ്‌റക്ക് മുമ്പവതരിച്ചതാണെന്ന് വ്യക്തമാകുന്നു. ജഅ്ഫറുബ്‌നു അബീത്വാലിബുംN414 കൂട്ടുകാരും അബിസീനിയയിലേക്ക് ഹിജ്‌റ പോകാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ അതേപ്പറ്റി അവതരിച്ചതാണീ സൂക്തമെന്ന്, ചില നിവേദനങ്ങളില്‍ ഖണ്ഡിതമായി പ്രസ്താവിക്കപ്പെട്ടിട്ടുമുണ്ട് (റൂഹുല്‍ മആനിN1265, വാല്യം: 23, പേജ്: 226).
അബിസീനിയന്‍ ഹിജ്‌റക്കുമുമ്പ് മക്കയില്‍ വിങ്ങിനിന്ന അക്രമമര്‍ദനങ്ങളുടെയും എതിര്‍പ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തില്‍ അവതീര്‍ണമായ ഉജ്ജ്വലവും വിശിഷ്ടവുമായ ഒരു പ്രഭാഷണമാണ് ഈ സൂറ മുഴുവന്‍. അധികവും ഖുറൈശി നിഷേധികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഉപദേശമാണ്; ചിലയിടത്തൊക്കെ വിശ്വാസികളും അഭിസംബോധിതരാണെങ്കിലും. മുഹമ്മദീയ സന്ദേശത്തിന്റെ സാക്ഷാല്‍ ലക്ഷ്യമെന്തെന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയാണെന്നംഗീകരിക്കുക, മറ്റുള്ളവരോടുള്ള ആരാധനയാലും വണക്കത്താലും അവന്റെ ദൈവഭക്തിയെ മലീമസമാക്കാതിരിക്കുക എന്നതാണത്. ഈ പ്രാഥമിക മൗലികതത്ത്വം വ്യത്യസ്തശൈലികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനിപുണമായ രീതിയില്‍ ഏകദൈവത്വത്തിന്റെ സത്യാത്മകതയും അതംഗീകരിക്കുന്നതിന്റെ സദ്ഫലങ്ങളും ബഹുദൈവത്വത്തിന്റെ അബദ്ധങ്ങളും അതില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്നതിന്റെ ദുഷ്ഫലങ്ങളും വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം ജനങ്ങളെ, പിഴച്ച മാര്‍ഗങ്ങളുപേക്ഷിച്ച് അവരുടെ നാഥന്റെ കാരുണ്യത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ആനുഷംഗികമായി വിശ്വാസികളോടുദ്‌ബോധിപ്പിക്കുന്നു: അല്ലാഹുവിന്റെ മാത്രം അടിമയായി ജീവിക്കുക ഒരു സ്ഥലത്ത് അസാധ്യമാണെങ്കില്‍ അവന്റെ ഭൂമി വളരെ വിശാലമാണ്. സ്വന്തം ദീന്‍ രക്ഷിക്കുന്നതിനുവേണ്ടി ദേശത്യാഗംചെയ്ത് മറ്റെവിടേക്കെങ്കിലും പോവുക. അല്ലാഹു നിങ്ങളുടെ ക്ഷമക്ക് തക്ക പ്രതിഫലം നല്‍കും. മറുവശത്ത്, നബി(സ)യോട് പറയുന്നു: അക്രമ മര്‍ദനങ്ങള്‍കൊണ്ട് താങ്കളെ ഈ മാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യനിഷേധികളെ തികച്ചും നിരാശപ്പെടുത്തേണം. അവരോട് തുറന്നുപറയുക: എന്റെ വഴി മുടക്കാന്‍ നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളുക. ഞാന്‍ എന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.