Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

പ്രാരംഭപദമായ 'അത്ത്വൂര്‍' എന്നതുതന്നെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

നാമം

പ്രാരംഭപദമായ 'അത്ത്വൂര്‍' എന്നതുതന്നെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.


അവതരണകാലം

ഈ സൂറയുടെയും അവതരണം പ്രവാചകന്റെ മക്കാജീവിതത്തില്‍ സൂറ അദ്ദാരിയാത്ത് അവതരിച്ച കാലത്തുതന്നെയാണെന്നാണ് പ്രതിപാദ്യ വിഷയങ്ങളുടെ ആന്തരിക സാക്ഷ്യത്തില്‍നിന്നു മനസ്സിലാകുന്നത്. ഇതവതരിക്കുന്ന കാലത്ത് നബി(സ)ക്കെതിരില്‍ വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും ശരവര്‍ഷമുണ്ടായിരുന്നുവെന്ന് ഇത് വായിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്. എങ്കിലും അന്ന് അക്രമ മര്‍ദനങ്ങളുടെ ചക്രം ശക്തിയായി കറങ്ങിത്തുടങ്ങിയതായി തോന്നുന്നില്ല.


ഉള്ളടക്കം

ഇതിലെ പ്രഥമ ഖണ്ഡികയിലെ വിഷയം പരലോകമാണ്. സൂറ അദ്ദാരിയാത്തില്‍ അതിന്റെ സാധ്യതയുടെയും സംഭവ്യതയുടെയും അനിവാര്യതയുടെയും തെളിവുകള്‍ ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. അവ ഇവിടെ ആവര്‍ത്തിച്ചിട്ടില്ല. പരലോകത്തിന് സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ഥ്യങ്ങളെയും അടയാളങ്ങളെയും പിടിച്ചാണയിട്ടുകൊണ്ട് ഇപ്രകാരം ദൃഢപ്രഖ്യാപനം നടത്തിയിരിക്കുകയാണ്: നിശ്ചയമായും അത് സംഭവിക്കാനിരിക്കുന്നതുതന്നെയാണ്. അത് നിലവില്‍വരുന്നത് തടയാന്‍ ആരാലും സാധ്യമല്ല. അനന്തരം അത് വന്നെത്തുമ്പോള്‍ തള്ളിപ്പറഞ്ഞവരുടെ പരിണതി എന്തായിരിക്കുമെന്നും അതിനെയംഗീകരിച്ച് ദൈവഭക്തി കൈക്കൊണ്ടു ജീവിച്ചവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും വിശദീകരിക്കുകയാണ്. രണ്ടാമത്തെ ഖണ്ഡികയില്‍, ഖുറൈശി തലവന്മാര്‍ നബി(സ)യുടെ പ്രബോധനത്തിനെതിരെ സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുന്നു. അവര്‍ ചിലപ്പോള്‍ തിരുമേനിയെ ജ്യോല്‍സ്യനെന്നു വിളിക്കുന്നു. ചിലപ്പോള്‍ ഭ്രാന്തനെന്നാരോപിക്കുന്നു. ചിലപ്പോള്‍ കവിയായി ചിത്രീകരിക്കുന്നു. സാധാരണക്കാരെ കബളിപ്പിക്കാനാണിതൊക്കെ; അവര്‍ പ്രവാചക സന്ദേശത്തെ നിഷ്പക്ഷബുദ്ധ്യാ ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടി. തങ്ങള്‍ക്കു വന്നുപെട്ട അവര്‍ണനീയമായ ഒരാപത്തായിട്ടാണവരദ്ദേഹത്തെ വിലയിരുത്തുന്നത്. അയാള്‍ക്ക് വല്ല ആപത്തും വന്നുഭവിച്ചാല്‍ നമുക്കിയാളില്‍നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഈ ഖുര്‍ആന്‍ സ്വയം കെട്ടിച്ചമച്ച് ദൈവത്തിന്റെ പേരില്‍ അവതരിപ്പിക്കുന്നതാണെന്നും-മആദല്ലാഹ്-ഇത് അദ്ദേഹം നടത്തുന്ന ഒരു തട്ടിപ്പ് മാത്രമാണെന്നും അവരദ്ദേഹത്തെ ആക്ഷേപിച്ചു. ദൈവത്തിന്റെ പ്രവാചകത്വം ലഭിക്കുകയാണെങ്കില്‍ അതീ പുള്ളിക്കാരനുതന്നെയാണല്ലോ കിട്ടേണ്ടത് എന്ന് നിരന്തരം പരിഹസിക്കുകയും ചെയ്തിരുന്നു അവര്‍. തങ്ങളില്‍നിന്ന് എന്തോ ആവശ്യപ്പെടുന്നതിനുവേണ്ടി അദ്ദേഹം പിന്നാലെ കൂടുകയും രക്ഷപ്പെടുന്നതിനുവേണ്ടി അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയുമാണെന്ന മട്ടില്‍ അവരദ്ദേഹത്തിന്റെ പ്രബോധനത്തിലും ഉദ്‌ബോധനത്തിലും സ്വൈരക്കേട് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ പരിപാടി അവസാനിപ്പിക്കുന്നതിനുള്ള ഉപായം തേടി നിരന്തരം ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ എന്തുമാത്രം മൂഢമായ വിശ്വാസങ്ങളിലാണ് തങ്ങളകപ്പെട്ടിരിക്കുന്നതെന്നതു സംബന്ധിച്ച് അവര്‍ക്ക് ഒരു ബോധവുമുണ്ടായിരുന്നില്ല. പ്രവാചകനാകട്ടെ, അന്ധകാരത്തില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാനാണ് തികച്ചും നിസ്വാര്‍ഥമായി സ്വജീവിതം ഉഴിഞ്ഞുവെച്ചത്. അവരുടെ ഈ നിലപാടിനെ വിമര്‍ശിച്ച് ഒന്നിനുപിറകെ ഒന്നായി അല്ലാഹു ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവയിലോരോന്നും ഒന്നുകില്‍ അവരുടെ ഏതെങ്കിലും വിമര്‍ശനത്തിനുള്ള മറുപടിയാകുന്നു. അല്ലെങ്കില്‍ അവരുടെ അവിവേകത്തെ തുറന്നുകാണിക്കുന്നു. ഇക്കൂട്ടരെ താങ്കളുടെ പ്രവാചകത്വം അംഗീകരിപ്പിക്കുന്നതിനുവേണ്ടി ഒരു ദിവ്യാദ്ഭുതം കാണിക്കുന്നത് നിഷ്ഫലമാണെന്നാണ് തുടര്‍ന്ന് പറയുന്നത്. എന്തുകൊണ്ടെന്നാല്‍, ഇത്തരം ധിക്കാരികളെ എന്തു ദൃഷ്ടാന്തം കാണിച്ചാലും അതിനെ എങ്ങനെയെങ്കിലുമൊക്കെ വ്യാഖ്യാനിച്ച് അവര്‍ വിശ്വാസത്തില്‍നിന്ന് തെന്നിമാറുകയേയുള്ളൂ. ആ ഖണ്ഡികയുടെ ആരംഭത്തിലും അല്ലാഹു നബി(സ)യെ ഇപ്രകാരം ഉപദേശിക്കുന്നുണ്ട്: ഈ വിരോധികളുടെയും ശഠന്‍മാരുടെയും ആരോപണങ്ങളും വിമര്‍ശനങ്ങളും വകവെക്കാതെ പ്രബോധനത്തിന്റെയും ബോധവത്കരണത്തിന്റെയും പ്രവര്‍ത്തനം നിരന്തരം തുടരുക. അല്ലാഹുവിന്റെ തീരുമാനം വരുന്നതുവരെ എതിര്‍പ്പുകളെ ക്ഷമാപൂര്‍വം നേരിട്ട് മുന്നോട്ടുപോകണമെന്ന് ഒടുവിലും തിരുമേനിയോട് ഊന്നിപ്പറയുന്നുണ്ട്. അതോടൊപ്പം അദ്ദേഹത്തെ ഇപ്രകാരം സമാശ്വസിപ്പിക്കുകയും ചെയ്യുന്നു: താങ്കളെ സത്യനിഷേധികള്‍ക്കെതിരില്‍ നിയോഗിച്ചയച്ചിട്ട് അപ്പടിയങ്ങ് ഉപേക്ഷിച്ചിരിക്കുകയല്ല. അല്ലാഹു താങ്കളെ ശരിക്കും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ തീരുമാന സമയം ആസന്നമാകുന്നതുവരെ താങ്കള്‍ എല്ലാം സഹിക്കുക, നാഥനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ദൈവിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശക്തിയാര്‍ജിക്കുക.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.