പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള القَدْر എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള القَدْر എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഈ സൂറ മക്കിയാണോ മദനിയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നിരവധി പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ഈ സൂറ മദനിയാണെന്ന് അബൂഹയ്യാന്‍N1385 'അല്‍ബഹ്‌റുല്‍മുഹീത്വി'ല്‍ വാദിച്ചിരിക്കുന്നു. മദീനയില്‍ അവതരിച്ച പ്രഥമ സൂറയാണിതെന്നത്രേ അലിയ്യുബ്‌നു അഹ്മദല്‍ വാഹിദിN937 തന്റെ തഫ്‌സീറില്‍ പറഞ്ഞത്. നേരെ വിപരീതമായി മാവര്‍ദിN734 വാദിക്കുന്നത്, അധിക പണ്ഡിതന്‍മാരുടെയും ദൃഷ്ടിയില്‍ ഈ സൂറ മക്കിയാണെന്നത്രേ. അതുതന്നെയാണ് ഇമാം സുയൂത്വിN1080 തന്റെ 'അല്‍ഇത്ഖാനി'N1109ല്‍ രേഖപ്പെടുത്തിയത്. ഇബ്‌നു മര്‍ദവൈഹിN1418 ഈ സൂറ മക്കിയാണെന്ന പ്രസ്താവന ഹ. ഇബ്‌നു അബ്ബാസിN1342ല്‍നിന്നും ഇബ്‌നുസ്സുബൈറില്‍നിന്നും ആഇശ(റ)N1413യില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. നാം തുടര്‍ന്നു വിശദീകരിക്കുന്നതു പോലെ, ഈ സൂറ മക്കിയായിരിക്കണമെന്നാണ് ഉള്ളടക്കം പരിശോധിക്കുമ്പോഴും മനസ്സിലാകുന്നത്.
വിശുദ്ധ ഖുര്‍ആനിന്റെ മൂല്യവും മഹത്ത്വവും ഗാംഭീര്യവും ജനങ്ങളെ ഉണര്‍ത്തുകയാണീ സൂറയുടെ ഉള്ളടക്കം. സൂറ അല്‍അലഖിനുശേഷം ഈ സൂറ ചേര്‍ത്തുകൊണ്ടുള്ള ഖുര്‍ആനിക ക്രോഡീകരണത്തില്‍നിന്ന് സ്വയം വെളിവാകുന്നതിതാണ്: സൂറ അല്‍അലഖിലെ പ്രഥമ പഞ്ചസൂക്തങ്ങളിലൂടെ അവതരണത്തിന് ആരംഭം കുറിച്ച ഈ വേദഗ്രന്ഥം എന്തുമാത്രം വിധിനിര്‍ണായകമായ രാവിലാണവതരിച്ചതെന്നും അതെന്തുമാത്രം ഗാംഭീര്യമാര്‍ന്നതാണെന്നും അതിന്റെ അവതരണത്തിനര്‍ഥമെന്താണെന്നും ജനങ്ങളെ ഉണര്‍ത്തുകയാണ് ഈ സൂറയിലൂടെ. ഇതില്‍ ആദ്യമായി അല്ലാഹു പറയുന്നത്, അത് അവതരിപ്പിച്ചത് നാമാണെന്നാകുന്നു. അതായത്, ഈ വേദം മുഹമ്മദ്(സ) കെട്ടിച്ചമയ്ക്കുന്നതല്ല; മറിച്ച്, നാംതന്നെ അവതരിപ്പിക്കുന്നതാണ്. അനന്തരം അരുള്‍ ചെയ്യുന്നു: നമ്മില്‍നിന്ന് വിധിനിര്‍ണയ രാവിലാണ് അതിന്റെ അവതരണം സംഭവിച്ചത്. വിധിനിര്‍ണയരാവിന് രണ്ടര്‍ഥമുണ്ട്. രണ്ടും ഇവിടെ ഉദ്ദേശ്യമാകുന്നു: ഭാഗധേയങ്ങള്‍ തീരുമാനിക്കുന്ന രാത്രി. മറ്റു വാക്കുകളില്‍, അത് സാധാരണ രാത്രിയല്ല; മറിച്ച്, സൃഷ്ടികളുടെ സൗഭാഗ്യ ദൗര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന രാത്രിയാണ്. ആ രാവില്‍ ഈ വേദത്തിന്റെ അവതരണം വെറുമൊരു വേദാവതരണമല്ല; പ്രത്യുത, ഖുറൈശികളുടെയും അറബികളുടെയും മാത്രമല്ല, ഭൗതികലോകത്തിന്റെ മുഴുവന്‍ ഭാഗധേയം മാറ്റിമറിക്കപ്പെടുകയാണ്. ഇക്കാര്യം സൂറ അദ്ദുഖാനിലും പ്രസ്താവിച്ചിട്ടുണ്ട്. (നോക്കുക, തഫ്ഹീമുല്‍ ഖുര്‍ആന്‍ നാലാം ഭാഗം സൂറ അദ്ദുഖാന്റെ ആമുഖവും 3-ആം (44:3) വ്യാഖ്യാനക്കുറിപ്പും). രണ്ടാമത്തെ അര്‍ഥമിതാണ്: വളരെ മൂല്യവും മഹത്ത്വവും വിശുദ്ധിയുമുള്ള രാത്രി. ആയിരം മാസങ്ങളെക്കാള്‍ വിശിഷ്ടമായത് എന്ന് തുടര്‍ന്നതു വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതുവഴി മക്കയിലെ അവിശ്വാസികളെ ഉണര്‍ത്തുകയാണ്: മുഹമ്മദി(സ)ലൂടെ അവതീര്‍ണമായ ഈ വേദം നിങ്ങള്‍ ഒരു വിപത്തായി കരുതുകയും നിങ്ങള്‍ക്കേല്‍ക്കേണ്ടിവന്ന ഒരു ശല്യമെന്നോണം അതിനെ ശപിക്കുകയും ചെയ്യുന്നു. എന്നാലോ, അത് അവതരിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ട രാവ് അത്യധികം വിശിഷ്ടവും അനുഗൃഹീതവുമാകുന്നു. മാനവചരിത്രത്തിലൊരിക്കലും ആയിരം മാസങ്ങള്‍കൊണ്ടുപോലും മനുഷ്യനന്‍മയ്ക്കുവേണ്ടി ആ രാത്രി നിര്‍വഹിക്കപ്പെട്ട മഹത്തായ കാര്യം ഉണ്ടായിട്ടില്ല. ഇക്കാര്യവും സൂറ അദ്ദുഖാന്‍ 3-ആം 44:3 സൂക്തത്തില്‍ മറ്റൊരു രീതിയില്‍ പ്രസ്താവിച്ചിരിക്കുന്നു. ആ സൂറയുടെ ആമുഖത്തില്‍ നാമതു വിശദീകരിച്ചിട്ടുണ്ട്. ഒടുവില്‍ പറയുന്നു: ആ രാവില്‍ മലക്കുകളും ജിബ്‌രീലും അവരുടെ നാഥന്റെ അനുമതിയോടെ എല്ലാ വിധികളുമായി (സൂറ അദ്ദുഖാന്‍ 4-ആം 44:4 സൂക്തത്തില്‍ ഇതിനെ أمْرٌ حَكِيم എന്നാണ് പറഞ്ഞിട്ടുള്ളത്.) ഇറങ്ങിവരുന്നു. അത് പ്രദോഷം മുതല്‍ പ്രഭാതം വരെ തികച്ചും പ്രശാന്തമായ രാവാകുന്നു. അതായത്, അതില്‍ തിന്‍മകളൊന്നും കടന്നുകൂടുകയില്ല. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന്റെ തീരുമാനങ്ങളെല്ലാം നന്‍മയ്ക്കുവേണ്ടിയുള്ളതാകുന്നു; അവയില്‍ ഒന്നുംതന്നെ തിന്‍മയുദ്ദേശിച്ചുള്ളതായിരിക്കുകയില്ല. എത്രത്തോളമെന്നാല്‍, ഒരു ജനതയെ നശിപ്പിക്കാനാണ് തീരുമാനമുണ്ടാകുന്നതെങ്കില്‍ അതുപോലും നന്‍മയുദ്ദേശിച്ചായിരിക്കും; തിന്‍മക്കു വേണ്ടിയാവില്ല.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.