Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hashr — Ayah 2

هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَٰٓأُوْلِي ٱلۡأَبۡصَٰرِ ٢
അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്ത ബനുന്നദ്വീറുകാരെ മദീനയിൽ നിന്ന് ശാമിലേക്ക് ആദ്യത്തെ തവണ തന്നെ പുറത്താക്കിയത് അല്ലാഹുവാകുന്നു. തൗറാത്ത് ലഭിച്ച യഹൂദരാണ് ഇക്കൂട്ടർ. തങ്ങളുടെ കരാർ ലംഘിക്കുകയും, ബഹുദൈവാരാധകരോടൊപ്പം മുസ്ലിംകൾക്കെതിരെ ചുവടുമാറുകയും ചെയ്തപ്പോൾ അവരെ ശാമിലേക്ക് പുറത്താക്കുകയാണുണ്ടായത്. മുസ്ലിംകളേ! അവർക്ക് അന്നുണ്ടായിരുന്ന ശക്തിയും പ്രതാപവും വെച്ച് അവർ പുറത്തു പോകുമെന്ന് നിങ്ങൾ വിചാരിച്ചിട്ടു പോലുമില്ലായിരുന്നു. അവർ വിചാരിച്ചതാകട്ടെ; തങ്ങൾ കെട്ടിപ്പടുത്ത കോട്ടകൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ തടുത്തു നിർത്തുമെന്നാണ്. നബി -ﷺ- അവരുമായി യുദ്ധം ചെയ്യാനും, അവരെ മദീനയിൽ നിന്ന് പുറത്താക്കാനും കൽപ്പിച്ചപ്പോൾ അവർ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ശിക്ഷ അവരെ ബാധിച്ചു. അല്ലാഹു അവരുടെ മനസ്സുകളിൽ കടുത്ത ഭയം ഇട്ടു കൊടുത്തു. (തങ്ങളെ കീഴ്പ്പെടുത്തിയതിന് ശേഷം) മുസ്ലിംകളെങ്ങാനും ഉപയോഗിച്ചു കളയുമോ എന്ന ഭയത്തിൽ അവർ തന്നെ സ്വന്തം വീടുകൾ ഉള്ളിൽ നിന്ന് തകർക്കാൻ തുടങ്ങി. മുസ്ലിംകൾ പുറത്ത് നിന്നും തകർക്കാൻ ആരംഭിച്ചു. അതിനാൽ പാഠമുൾക്കൊള്ളുക! -കണ്ണുള്ളവരേ!-; അവരുടെ നിഷേധം കാരണം അവരെ ബാധിച്ചതെന്താണെന്ന് നോക്കൂ! നിങ്ങൾ അവരെ പോലെയാകരുത്; അങ്ങനെ അവർക്ക് ബാധിച്ച ശിക്ഷ നിങ്ങൾക്കും ബാധിക്കാതിരിക്കട്ടെ.