Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hashr — Ayah 7

مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡ أَهۡلِ ٱلۡقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ كَيۡ لَا يَكُونَ دُولَةَۢ بَيۡنَ ٱلۡأَغۡنِيَآءِ مِنكُمۡۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ٧
അല്ലാഹു യുദ്ധമില്ലാതെ അവൻ്റെ റസൂലിന് കൈവശപ്പെടുത്തി കൊടുത്ത വ്യത്യസ്ത നാട്ടുകാരുടെ സമ്പാദ്യങ്ങൾ അല്ലാഹുവിനുള്ളതാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നിശ്ചയിക്കുന്നതാണ്. റസൂലിനാണ് അതിൻ്റെ അധികാരമുള്ളത്. സകാത്തിൻ്റെ സമ്പാദ്യം തടയപ്പെട്ടവരായതിനാൽ അതിന് പകരമായി അവിടുത്തെ കുടുംബാംഗങ്ങളായ ബനൂ ഹാഷിമിനും ബനുൽ മുത്വലിബിനും അതിൽ പങ്കുണ്ട്. അനാഥകൾക്കും, ദരിദ്രർക്കും യാത്രാവിഭവം നഷ്ടപ്പെട്ട വഴിപോക്കർക്കും (പങ്കുണ്ട്). ദരിദർക്ക് ലഭിക്കാതെ സാമ്പത്തിക ക്രയവിക്രയങ്ങൾ ധനികരിൽ മാത്രം ഒതുങ്ങിപ്പോകാതിരിക്കാൻ വേണ്ടിയത്രെ ഇത്. അതിനാൽ നബി -ﷺ- ഈ 'ഫയ്ഇൽ' നിന്ന് നിങ്ങൾക്ക് എന്തു നൽകിയോ; -മുസ്ലിംകളേ!- അത് നിങ്ങൾ സ്വീകരിക്കുക. അവിടുന്ന് എന്തൊന്ന് വിലക്കിയോ അതിൽ നിന്ന് വിട്ടു നിൽക്കുക. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അവൻ്റെ ശിക്ഷയെ നിങ്ങൾ കരുതിയിരിക്കുക.