Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah At-Talaq — Ayah 2

فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ٢
അവരുടെ ഇദ്ദഃയുടെ കാലവധി അവസാനിക്കാനായാൽ അവരെ നിങ്ങൾ സ്നേഹത്തോടും നല്ല രീതിയിലും തിരിച്ചെടുക്കുകയോ, അല്ലെങ്കിൽ അവരുടെ ഇദ്ദഃ കാലവധി അവസാനിച്ചാൽ അവരെ തിരിച്ചെടുക്കുന്നത് ഉപേക്ഷിക്കുകയോ ചെയ്യുക. അവർ തങ്ങളുടെ സ്വന്തം കാര്യം നിയന്ത്രിക്കട്ടെ; അതോടൊപ്പം അവർക്ക് അവരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക. നിങ്ങൾ അവരെ ഒപ്പം നിർത്താനോ, അവരുമായി വേർപിരിയാനോ -രണ്ടാണ് ഉദ്ദേശമെങ്കിലും- നിങ്ങളിൽ നിന്ന് നീതിമാന്മാരായ രണ്ട് പേരെ അതിന് സാക്ഷ്യം നിർത്തുക; പിന്നീടൊരു തർക്കം ഒഴിവാക്കാൻ അതാണ് നല്ലത്. സാക്ഷ്യം വഹിക്കുന്നവരേ! നിങ്ങളുടെ സാക്ഷ്യം അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ നേരാവണ്ണം നിലനിർത്തുകയും ചെയ്യുക. ഈ പറയപ്പെട്ട വിധികളെല്ലാം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് അല്ലാഹു ഉപദേശമായി നൽകുന്നു. അവരാണല്ലോ ഉൽബോധനവും ഉപദേശവുമൊക്കെ സ്വീകരിക്കുന്നവർ. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അവനെ സൂക്ഷിക്കുന്നെങ്കിൽ അല്ലാഹു അവന് ഉണ്ടാകുന്ന എല്ലാ ഇടുക്കങ്ങളിൽ നിന്നും പ്രയാസത്തിൽ നിന്നും അവന് ഒരു തുറവി നൽകുന്നതാണ്.