35-ആം സൂക്തത്തിലെ وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـذَا الْبَلَدَ ءَامِنًا എന്ന വാക്യത്തില്‍നിന്ന് എടുത്തതാണീ പേര്‍. ഈ അധ്യായത്തില്‍ ഹദ്‌റത് ഇബ്‌റാഹീമിന്റെ ജീവചരിത്രം വിവരിക്കുന്നുവെന്ന് ഈ പേരിനര്‍ഥമില്ല. മറിച്ച്, മിക്ക അധ്യായങ്ങളുടെയും നാമങ്ങള്‍പോലെ ഒരടയാളമെന്ന നിലയില്‍ മാത്രമാണത്. അതായത്, ഹ. ഇബ്‌റാഹീമിനെ പരാമര്‍ശിച്ചിട്ടുള്ള അധ്യായം.
35-ആം സൂക്തത്തിലെ وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـذَا الْبَلَدَ ءَامِنًا എന്ന വാക്യത്തില്‍നിന്ന് എടുത്തതാണീ പേര്‍. ഈ അധ്യായത്തില്‍ ഹദ്‌റത് ഇബ്‌റാഹീമിന്റെ ജീവചരിത്രം വിവരിക്കുന്നുവെന്ന് ഈ പേരിനര്‍ഥമില്ല. മറിച്ച്, മിക്ക അധ്യായങ്ങളുടെയും നാമങ്ങള്‍പോലെ ഒരടയാളമെന്ന നിലയില്‍ മാത്രമാണത്. അതായത്, ഹ. ഇബ്‌റാഹീമിനെ പരാമര്‍ശിച്ചിട്ടുള്ള അധ്യായം.
തിരുമേനിയുടെ മക്കാ ജീവിതത്തിന്റെ അവസാന ഘട്ടത്തിലവതരിച്ച അധ്യായങ്ങളുടേത് പോലെത്തന്നെയാണ് ഇതിന്റെയും ശൈലി. സൂറ അര്‍റഅ്ദിന്റെ സമീപകാലത്തുതന്നെയാണ് ഇത് അവതരിച്ചതെന്ന് മനസ്സിലാവുന്നു. പ്രത്യേകിച്ചും 13-ആം സൂക്തത്തിലെ ഈ വാക്കുകളില്‍നിന്ന്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا (സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്‍മാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരണം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറംതള്ളുകതന്നെ ചെയ്യും.) അക്കാലത്ത് മക്കയിലെ മുസ്‌ലിംകളുടെ മേലുള്ള അക്രമമര്‍ദനങ്ങള്‍ പരമകാഷ്ടയിലെത്തിയിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. മക്കാനിവാസികള്‍ പൂര്‍വകാല സത്യനിഷേധികളെപ്പോലെ തങ്ങളുടെ നാട്ടിലെ സത്യവിശ്വാസികളെ നാട്ടില്‍നിന്ന് പുറത്താക്കാന്‍ വട്ടം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഈ അടിസ്ഥാനത്തിലാണ് അവരുടെ മാര്‍ഗം പിന്തുടര്‍ന്നിരുന്ന പൂര്‍വകാല സമുദായങ്ങള്‍ക്ക് നല്‍കിയതുപോലെ لَنُهْلِكَنَّ الظَّالِمِين (ധിക്കാരികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും) എന്ന് അവര്‍ക്ക് താക്കീത് നല്‍കിയത്. സത്യവിശ്വാസികളെ സമാധാനിപ്പിക്കുന്നതും അവരുടെ മുന്‍ഗാമികളെ സമാധാനിപ്പിച്ച അതേ വാക്കുകള്‍ കൊണ്ടു തന്നെ: وَلَنُسْكِنَنَّكُمُ الأَرْضَ مِن بَعْدِهِمْ (ഈ ധിക്കാരികളെ നശിപ്പിച്ചശേഷം ഭൂമിയില്‍ നിങ്ങളെ നാം അധിവസിപ്പിക്കുകതന്നെ ചെയ്യും.) ഈ അധ്യായം തിരുമേനിയുടെ മക്കാജീവിതത്തിന്റെ അവസാനഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് ഇതിന്റെ അവസാന ഖണ്ഡിക വീക്ഷിക്കുമ്പോഴും മനസ്സിലാകുന്നുണ്ട്.
നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കുകയും അവിടത്തെ പ്രബോധനം പരാജയപ്പെടുത്തുന്നതിനു വേണ്ടി ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തവരെ ഗുണദോഷിക്കുന്നതിനു വേണ്ടി ഈ അധ്യായത്തില്‍ അവതരിപ്പിക്കപ്പെട്ട ഉണര്‍ത്തലുകളും ആക്ഷേപശകാരങ്ങളും ഭീഷണികളുമെല്ലാം കൂടുതല്‍ നിശിതമാണ്. ഉദ്‌ബോധന ദൗത്യം ഇതിനു മുമ്പുള്ള അധ്യായങ്ങളില്‍ വേണ്ടത്ര ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്നതാണ് അതിനു കാരണം. എന്നിട്ടും സത്യനിഷേധികളായ ഖുറൈശികളുടെ ധര്‍മച്യുതിയും ധിക്കാരവും നിഷേധവും തെമ്മാടിത്തവും അക്രമമര്‍ദനങ്ങളും ദിനംപ്രതി വര്‍ധിച്ചുവരുകയായിരുന്നു.