രണ്ടാം സൂക്തത്തിലെ وَآمَنُوا بِمَا نُزِّل عَلَى مُحَمَّدٍ എന്ന വാക്യത്തില്‍നിന്നുള്ളതാണ് ഈ നാമം. പ്രവാചകവര്യന്റെ മഹനീയ നാമം ഉള്ള സൂറ എന്നാണ് നാമകരണത്തിന്റെ താല്‍പര്യം. ഇരുപതാം സൂക്തത്തിലെ وَذُكِرَ فِيهَا الْقِتَال എന്ന വാക്യത്തെ ആസ്പദമാക്കി ഈ സൂറ 'ഖിതാല്‍' എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്നുണ്ട്.
രണ്ടാം സൂക്തത്തിലെ وَآمَنُوا بِمَا نُزِّل عَلَى مُحَمَّدٍ എന്ന വാക്യത്തില്‍നിന്നുള്ളതാണ് ഈ നാമം. പ്രവാചകവര്യന്റെ മഹനീയ നാമം ഉള്ള സൂറ എന്നാണ് നാമകരണത്തിന്റെ താല്‍പര്യം. ഇരുപതാം സൂക്തത്തിലെ وَذُكِرَ فِيهَا الْقِتَال എന്ന വാക്യത്തെ ആസ്പദമാക്കി ഈ സൂറ 'ഖിതാല്‍' എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്നുണ്ട്.
ഹിജ്‌റാനന്തരം മദീനയില്‍ മുസ്‌ലിംകള്‍ക്ക് യുദ്ധാനുമതി ലഭിച്ചശേഷം പ്രായോഗികതലത്തില്‍ യുദ്ധം ആരംഭിച്ചുകഴിഞ്ഞിട്ടില്ലാത്ത കാലത്താണ് ഈ സൂറ അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നുണ്ട്. അതിന്റെ വിശദമായ തെളിവുകള്‍ 8-ആം (47:8) നമ്പര്‍ വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതാണ്.
അറേബ്യയില്‍ പൊതുവില്‍--മക്കയില്‍ വിശേഷിച്ചും--മുസ്‌ലിംകള്‍ എല്ലാവിധ അക്രമമര്‍ദനങ്ങള്‍ക്കും ഉന്നമായിത്തീരുകയും അവരുടെ ജീവിതം ഇടുങ്ങിപ്പോവുകയും ചെയ്ത സ്ഥിതിവിശേഷത്തിലാണ് ഈ സൂറ അവതരിച്ചത്. മുസ്‌ലിംകള്‍ നാനാദിക്കുകളില്‍നിന്നും വന്ന് മദീനയില്‍ ഒത്തുകൂടി. പക്ഷേ, ഖുറൈശി ധിക്കാരികള്‍ അവരെ അവിടെയും സ്വൈരമായി കഴിയാന്‍ അനുവദിച്ചില്ല. മദീനയിലെ ആ കൊച്ചു സമൂഹത്തിനെതിരെ എവിടെയും നിഷേധികളുടെ ഉപജാപങ്ങള്‍ രൂപംകൊണ്ടുതുടങ്ങി. അവര്‍ ആ സമൂഹത്തെ ചതച്ചരക്കാന്‍ വെമ്പല്‍കൊണ്ടു. ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്ക് രണ്ടേരണ്ടു മാര്‍ഗങ്ങളേ അവശേഷിച്ചിരുന്നുള്ളൂ. ഒന്നുകില്‍, അവര്‍ ദീന്‍ പ്രബോധനം ചെയ്യാതിരിക്കുകയും അതാചരിക്കുന്നതുപോലും ഒഴിവാക്കി ജാഹിലിയ്യത്തിന് മുമ്പില്‍ തലകുനിക്കുകയും ചെയ്യുക. അല്ലെങ്കില്‍, പൊരുതാനും മരിക്കാനും തയ്യാറായി അറേബ്യന്‍ മണ്ണില്‍ നിലനില്‍ക്കേണ്ടത് ഇസ്‌ലാമാണോ ജാഹിലിയ്യത്താണോ എന്ന് അന്തിമമായി തീരുമാനിക്കാന്‍ സധൈര്യം മുമ്പോട്ടുവരുക. ഈ സാഹചര്യത്തില്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്, വിശ്വാസികള്‍ തെരഞ്ഞെടുക്കേണ്ടത് സ്‌ഥൈര്യത്തിന്റേതും നിശ്ചയദാര്‍ഢ്യത്തിന്റേതുമായ ഒരേയൊരു മാര്‍ഗമാണെന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ്. നേരത്തേ സൂറ അല്‍ഹജ്ജ് 39-ആം 22:39 സൂക്തത്തില്‍ അവര്‍ക്ക് യുദ്ധാനുമതി നല്‍കി. പിന്നെ സൂറ അല്‍ബഖറ 190-ആം 2:190 സൂക്തത്തില്‍ യുദ്ധകല്‍പന നല്‍കി. എന്നാല്‍, അത്തരം സാഹചര്യത്തില്‍ യുദ്ധംചെയ്യുക എന്നാലെന്താണര്‍ഥമെന്ന് അന്ന് എല്ലാവര്‍ക്കും നന്നായറിയാമായിരുന്നു. മദീനയില്‍ വിശ്വാസികള്‍ ഒരുപിടിപോരുന്ന സംഘം; ആയിരം ഭടന്മാരെപ്പോലും സംഘടിപ്പിക്കാന്‍ അതിനു കഴിയില്ല. അവരോടാണ് പറയുന്നത്, സകല അറബികളുടെയും ജാഹിലിയ്യത്ത് തല്ലിത്തകര്‍ക്കാന്‍ വാളെടുത്ത് നിലകൊള്ളുക എന്ന്. പിന്നെ അവര്‍ക്കാവശ്യമായ യുദ്ധോപകരണങ്ങള്‍, സ്വന്തം വയറുമുറിച്ചാല്‍പോലും ആ സമൂഹത്തിന് സംഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. കാരണം, ഇനിയും ശരിയാംവണ്ണം പാര്‍പ്പിടം പോലും ഉണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത ധാരാളം നിസ്സഹായരായ മുഹാജിറുകള്‍ ഉള്‍ക്കൊള്ളുന്നതും അറബികളുടെ നാനാവിധത്തിലുള്ള ബഹിഷ്‌കരണങ്ങളാല്‍ അവശമായതുമായ ഒരു സമൂഹമായിരുന്നു അത്.
ഇതാണ് ഈ സൂറയുടെ അവതരണപശ്ചാത്തലം. വിശ്വാസികള്‍ക്ക് യുദ്ധവിഷയകമായ പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കി സമരസജ്ജരാക്കുകയാണിതിന്റെ ഉള്ളടക്കം. അതുകൊണ്ടാണ് ഈ സൂറക്ക് ഖിതാല്‍ (യുദ്ധം) എന്നുകൂടി നാമകരണം ചെയ്യപ്പെട്ടത്. ഇതില്‍ താഴെ പറയുന്ന വിഷയങ്ങള്‍ ക്രമാനുഗതമായി അരുളപ്പെട്ടിരിക്കുന്നു: ഇപ്പോള്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആസന്നമായിരിക്കുന്നു. സത്യം അംഗീകരിക്കാന്‍ വിസമ്മതിച്ചവരും ദൈവികസരണിയില്‍ പ്രതിബന്ധമായി നിലകൊള്ളുന്നവരുമാണൊരു വിഭാഗം. അല്ലാഹു മുഹമ്മദ് നബി(സ)യിലൂടെ അവതരിപ്പിച്ച സത്യത്തെ അംഗീകരിച്ചിരിക്കുന്നുവെന്നതാണ് മറുകക്ഷികളുടെ നിലപാട്. ഇപ്പോള്‍ അല്ലാഹുവിന്റെ ഉറച്ച തീരുമാനമിതാണ്: ആദ്യ വിഭാഗത്തിന്റെ അധ്വാന പരിശ്രമങ്ങളെല്ലാം നിഷ്ഫലമാക്കുകയും രണ്ടാമത്തെ വിഭാഗത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുക. അനന്തരം മുസ്‌ലിംകള്‍ക്ക് യുദ്ധസംബന്ധിയായ പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കുന്നു. അവര്‍ക്ക് അല്ലാഹുവിന്റെ സഹായവും മാര്‍ഗദര്‍ശനവും ഉറപ്പുകൊടുക്കുന്നു. ദൈവികസരണിയിലുള്ള അവരുടെ ത്യാഗങ്ങള്‍ക്ക് മഹത്തായ പ്രതിഫലങ്ങളില്‍ പ്രതീക്ഷയേകുന്നു. സത്യമാര്‍ഗത്തിലുള്ള അവരുടെ ഒരു പ്രവര്‍ത്തനവും നിഷ്ഫലമാവുകയില്ലെന്നും ഇഹത്തിലും പരത്തിലും അവര്‍ക്കതിന്റെ അതിവിശിഷ്ട ഫലങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നും അവരെ സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് നിഷേധികളെക്കുറിച്ച്, അവര്‍ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനവും സഹായവും വിലക്കപ്പെട്ടവരാണെന്നും വിശ്വാസികള്‍ക്കെതിരിലുള്ള അവരുടെ തന്ത്രങ്ങളൊന്നും ഫലിക്കാന്‍ പോകുന്നില്ലെന്നും ഇഹത്തിലും പരത്തിലും അവരതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും പറയുന്നു. ദൈവദൂതനെ മക്കയില്‍നിന്നു പുറത്താക്കുക വഴി തങ്ങളൊരു വന്‍വിജയം നേടിയിരിക്കുന്നുവെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതുവഴി അവര്‍ ചെയ്തിരിക്കുന്നത് സ്വന്തം നാശത്തെ സ്വയം വിളിച്ചുവരുത്തുകയാകുന്നു. പിന്നെ പ്രഭാഷണമുഖം, യുദ്ധകല്‍പന വരുന്നതിനുമുമ്പ് വലിയ മുസ്‌ലിംകളായി ചമഞ്ഞുനടന്നിരുന്ന കപടവിശ്വാസികളിലേക്ക് തിരിയുന്നു. യുദ്ധകല്‍പന വന്നപ്പോള്‍ അവര്‍ക്ക് ബോധംകെട്ടു. സ്വരക്ഷയെ സംബന്ധിച്ച ചിന്തയാല്‍ സത്യനിഷേധികളുമായി ഗൂഢാലോചനയിലേര്‍പ്പെട്ടുതുടങ്ങി. എങ്ങനെയെങ്കിലും യുദ്ധത്തിന്റെ ആപത്തുകളില്‍നിന്ന് തടിയൂരുകയായിരുന്നു അവരുടെ ലക്ഷ്യം. അല്ലാഹുവിനോടും അവന്റെ ദീനിനോടും കാപട്യം കാണിക്കുന്നവരുടെ ഒരു പ്രവര്‍ത്തനവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ലെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇവിടെ എല്ലാ വിശ്വാസവാദികളും പരീക്ഷിക്കപ്പെടുന്ന അടിസ്ഥാനപരമായ ചോദ്യം ഉയര്‍ന്നുവന്നിരിക്കുകയാണ്. നിങ്ങള്‍ സത്യത്തിന്റെ കൂടെയാണോ അതല്ല, മിഥ്യയുടെ കൂടെയോ എന്നതാണത്. നിങ്ങളുടെ അനുഭാവം മുസ്‌ലിംകളോടോ അതല്ല, നിഷേധികളോടോ? നിങ്ങള്‍ സ്വന്തത്തേയും സ്വന്തം താല്‍പര്യത്തേയുമാണോ മാനിക്കുന്നത്? അതോ വിശ്വസിക്കുന്നുവെന്നവകാശപ്പെടുന്ന യാഥാര്‍ഥ്യത്തെയോ? ഈ പരീക്ഷണത്തില്‍ പേടെന്ന് വെളിപ്പെട്ടവന്‍ വിശ്വാസിയേ അല്ല; വിശ്വാസിയായിട്ടു വേണമല്ലോ അവന്റെ നമസ്‌കാരവും നോമ്പും സകാത്തുമൊക്കെ അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമാകാന്‍. തുടര്‍ന്ന് മുസ്‌ലിംകളെ ഉപദേശിക്കുന്നു: നിങ്ങളുടെ കുറഞ്ഞ ആള്‍ബലവും വിഭവങ്ങളുടെ ദൗര്‍ലഭ്യവും സത്യനിഷേധികളുടെ സംഖ്യാബലവും വിഭവധാരാളിത്തവും കണ്ട് അധീരരാവേണ്ട. അവരോട് സന്ധിയാകാന്‍ ബദ്ധപ്പെട്ടുകൊണ്ട് ദൗര്‍ബല്യം പ്രകടിപ്പിക്കുകയുമരുത്. അതൊക്കെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള അവരുടെ ശൗര്യം ഇനിയും വളര്‍ത്തിയേക്കും. പ്രത്യുത, സര്‍വസ്വവും അല്ലാഹുവിങ്കല്‍ അര്‍പ്പിച്ചുകൊണ്ട് അസത്യത്തിന്റെ ഈ മല തകര്‍ക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. മുസ്‌ലിംകളോടൊപ്പം അല്ലാഹു ഉണ്ട്. അവര്‍തന്നെയാണ് വിജയിക്കുക. അവരുടെ കരങ്ങളാല്‍ ശത്രുതയുടെ മലകള്‍ തകര്‍ന്നു തരിപ്പണമായിപ്പോകും. അവസാനമായി, മുസ്‌ലിംകളെ ദൈവികസരണിയില്‍ ധനവ്യയം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. അന്ന് മുസ്‌ലിംകളുടെ സാമ്പത്തികസ്ഥിതി വളരെ ക്ഷയിച്ചതായിരുന്നുവെങ്കിലും, അറേബ്യയില്‍ ഇസ്‌ലാമും മുസ്‌ലിം സമൂഹവും നിലനില്‍ക്കണമോ വേണ്ടയോ എന്ന നിര്‍ണായകമായ ചോദ്യം മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. മുസ്‌ലിംകളും അവരുടെ ദീനും അസത്യത്താല്‍ കീഴടക്കപ്പെടുന്നതില്‍നിന്ന് രക്ഷപ്പെടുന്നതിനും ദൈവികദീനിനെ വിജയിപ്പിക്കുന്നതിനുമായി വിശ്വാസികള്‍ ജീവന്‍മരണ സമരത്തിലേര്‍പ്പെടണമെന്നും ആ സമരത്തിനുള്ള സജ്ജീകരണത്തിനുവേണ്ടി അവരുടെ സമ്പത്തും സൗകര്യങ്ങളും കഴിവിന്റെ പരമാവധി വിനിയോഗിക്കണമെന്നുമായിരുന്നു ഈ ചോദ്യത്തിന്റെ പ്രാധാന്യവും ഗൗരവവും അവരോടാവശ്യപ്പെട്ടത്. അതുകൊണ്ട് മുസ്‌ലിംകളെ ഉണര്‍ത്തുകയാണ്; ഈ ഘട്ടത്തില്‍ ലുബ്ധ് കാണിക്കുന്നവന്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിന് ഒരു ഹാനിയും വരുത്തുന്നില്ല. മറിച്ച്, അവന്‍ സ്വയം നാശത്തില്‍ ചെന്നുചാടുകയാണ് ചെയ്യുന്നത്. അല്ലാഹുവിന് മനുഷ്യരുടെ ഒരാശ്രയവും ആവശ്യമില്ല. അവന്റെ ദീനിനുവേണ്ടി ത്യാഗങ്ങളനുഷ്ഠിക്കാന്‍ ഒരു സമൂഹം വിമുഖരാവുകയാണെങ്കില്‍ അവന്‍ അവരെ തുടച്ചുനീക്കി അവരുടെ സ്ഥാനത്ത് മറ്റൊരു സമൂഹത്തെ എഴുന്നേല്‍പിക്കും.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.