Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

21-ആം സൂക്തത്തിലെ اذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالأَحْقَافِ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ നാമം.

നാമം

21-ആം സൂക്തത്തിലെ اذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالأَحْقَافِ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ നാമം.


അവതരണകാലം

29-32 സൂക്തങ്ങളില്‍ പരാമര്‍ശിച്ച ചരിത്രസംഭവത്തില്‍നിന്ന് ഈ അധ്യായത്തിന്റെ അവതരണകാലം നിര്‍ണിതമാകുന്നുണ്ട്. ഈ സൂക്തത്തില്‍ പറയുന്ന, ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടു മടങ്ങിയ സംഭവം നബി (സ) ത്വാഇഫിN481ല്‍നിന്ന് മക്കയിലേക്ക് മടങ്ങിപ്പോരുമ്പോള്‍ 'നഖ്‌ല'N536 എന്ന സ്ഥലത്ത് തങ്ങിയ സന്ദര്‍ഭത്തിലാണ് നടന്നതെന്നത്രെ ഹദീസുകളില്‍നിന്നും ചരിത്രത്തില്‍നിന്നും ഏകകണ്ഠമായി വ്യക്തമാകുന്നത്. തിരുമേനി ത്വാഇഫ് സന്ദര്‍ശിച്ചത് മദീനാ ഹിജ്‌റയുടെ മൂന്നു വര്‍ഷം മുമ്പാണെന്ന് എല്ലാ ചരിത്ര നിവേദനങ്ങളും പറയുന്നു. ഈ സൂറ അവതരിച്ചത് പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ പത്താം വര്‍ഷം ഒടുവിലോ പതിനൊന്നാം വര്‍ഷം ആരംഭത്തിലോ ആണെന്നാണ് അത് ചൂണ്ടിക്കാണിക്കുന്നത്.


ചരിത്ര പശ്ചാത്തലം

തിരുമേനിയുടെ വിശുദ്ധ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു പ്രവാചകത്വലബ്ധിയുടെ പത്താം വര്‍ഷം. തുടര്‍ച്ചയായി മൂന്നു വര്‍ഷത്തോളം ഖുറൈശി ഗോത്രങ്ങള്‍ ഒറ്റക്കെട്ടായി, ഹാശിം വംശത്തിനും മുസ്‌ലിംകള്‍ക്കും എതിരെ സമ്പൂര്‍ണമായ ഊരുവിലക്ക് കല്‍പിച്ചിരിക്കുകയായിരുന്നു. തിരുമേനിയും കുടുംബവും ശിഷ്യന്മാരും ശിഅ്ബു അബീത്വാലിബില്‍ (താഴ്‌വര എന്നാണ് ശിഅ്ബ് എന്ന അറബി പദത്തിന്റെ അര്‍ഥം. 'ശിഅ്ബു അബീത്വാലിബ്' എന്നത് മക്കയിലെ ഒരു പാര്‍പ്പിട പ്രദേശത്തിന്റെ പേരാണ്. അവിടെയാണ് ഹാശിംവംശക്കാര്‍ താമസിച്ചിരുന്നത്. ഈ പ്രദേശം അബൂഖുബൈസ് മലയുടെ താഴ്‌വരയിലൊന്നിലാണ് സ്ഥിതിചെയ്തിരുന്നതെങ്കിലും ഹാശിം വംശത്തിന്റെ തലവന്‍ അബൂത്വാലിബായിരുന്നതിനാല്‍N6 ഇതിനെ ശിഅ്ബു അബീത്വാലിബ് എന്ന് വിളിച്ചുവന്നു. പ്രാദേശിക കഥകളില്‍ നബി(സ)യുടെ ജന്മസ്ഥലമായി ഇന്ന് അറിയപ്പെടുന്ന സ്ഥലത്തിനടുത്തായിട്ടാണ് ഈ താഴ്‌വര സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ പ്രദേശത്തെ ശിഅ്ബ് അലി എന്നും ശിഅ്ബ് ബനീഹാശിം എന്നും വിളിച്ചുവരുന്നു.) ഉപരോധിക്കപ്പെട്ടു. യാതൊരു വസ്തുവും അകത്തേക്ക് സപ്ലൈ ചെയ്യാനാവാത്തവിധം ഖുറൈശികള്‍ ഈ പ്രദേശത്തിന്റെ നാനാവശങ്ങളിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഹജ്ജുകാലത്ത് മാത്രമേ ഈ ഉപരോധത്തെ മറികടന്ന് അവര്‍ക്ക് വല്ലതും വാങ്ങാന്‍ സാധിച്ചിരുന്നുള്ളൂ. പക്ഷേ, അപ്പോഴും അബൂലഹബ്N1324 മുസ്‌ലിംകളില്‍ വല്ലവരും ചന്തയിലേക്കോ കച്ചവടസംഘങ്ങളുടെ അടുത്തേക്കോ പോകുന്നതായി കണ്ടാല്‍ ഇങ്ങനെ വിളിച്ചു പറയുമായിരുന്നു: ഇവര്‍ വല്ല സാധനവും വാങ്ങാനൊരുങ്ങിയാല്‍, അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര വിലകൂട്ടി പറയുക. എന്നിട്ട് അതവര്‍ വാങ്ങുന്നെങ്കില്‍ വാങ്ങിക്കൊള്ളട്ടെ. നിങ്ങള്‍ക്ക് നഷ്ടമില്ലല്ലോ. തികച്ചും മൂന്ന് സംവല്‍സരക്കാലം ഖുറൈശികള്‍ മുസ്‌ലിംകളേയും ഹാശിം വംശത്തേയും ഈ വിധം നിസ്സഹായതയുടെ നീര്‍ച്ചുഴിയില്‍ അകപ്പെടുത്തി. അക്കാലത്ത് അവര്‍ക്ക് പുല്ലും ഇലകളും തിന്നേണ്ട സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായി. ദൈവാധീനത്താല്‍ ഈ ഉപരോധം റദ്ദാക്കപ്പെട്ട അതേ വര്‍ഷംതന്നെ, പത്തുകൊല്ലത്തോളമായി തിരുമേനിയുടെ സംരക്ഷകനായി നിലകൊണ്ടിരുന്ന പിതൃവ്യന്‍ അബൂത്വാലിബ് മരണപ്പെട്ടു. ഈ അത്യാഹിതം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതേയുള്ളൂ. അപ്പോഴേക്കും തിരുമേനിയുടെ ജീവിതസഖിയും പ്രവാചകത്വത്തിന്റെ ആരംഭം മുതല്‍ അന്നുവരെ അദ്ദേഹത്തിന്റെ സാന്ത്വനവും സമാശ്വാസവുമായി വര്‍ത്തിച്ചവരുമായ ഖദീജ(റ)N325യും അന്തരിച്ചു. അടിക്കടിയുണ്ടായ ഈ ആഘാതങ്ങളെ ആസ്പദമാക്കി തിരുമേനി ഈ വര്‍ഷത്തെ 'ദുഃഖവര്‍ഷം' എന്നായിരുന്നു വിളിച്ചിരുന്നത്. ഖദീജ(റ)യുടെയും അബൂത്വാലിബിന്റെയും മരണാനന്തരം മക്കാ കാഫിറുകള്‍ തിരുമേനിയുടെ നേരെ പൂര്‍വോപരി ക്രുദ്ധരായിത്തീര്‍ന്നു. അവരദ്ദേഹത്തെ കൂടുതല്‍ ഞെരുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പ്രയാസമായിത്തീര്‍ന്നു. എത്രത്തോളമെന്നാല്‍ അക്കാലത്ത് അങ്ങാടിയുടെ മധ്യത്തില്‍വെച്ച് ഒരു ഖുറൈശിത്തെമ്മാടി തിരുമേനിയുടെ ശിരസ്സില്‍ മണ്ണുവാരി എറിഞ്ഞ സംഭവംപോലും ഇബ്‌നുഹിശാംN185 ഉദ്ധരിച്ചിട്ടുണ്ട്. ഒടുവില്‍ തിരുമേനി(സ) ത്വാഇഫിലേക്ക്N481 പുറപ്പെട്ടു. സഖീഫ് ഗോത്രത്തെN490 ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. അവര്‍ ഇസ്‌ലാം സ്വീകരിക്കുന്നില്ലെങ്കില്‍, ചുരുങ്ങിയപക്ഷം, തനിക്കവരുടെ ഇടയില്‍ പാര്‍ത്ത് സമാധാനപൂര്‍വം പ്രവര്‍ത്തിക്കാനുള്ള അവസരം അനുവദിക്കുന്നതിനെങ്കിലും അവരെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് അവിടുന്ന് കരുതി. യാത്രക്ക് അദ്ദേഹത്തിന് ഒരു വാഹനം (സവാരി മൃഗം) പോലും ലഭ്യമായില്ല, മക്കയില്‍നിന്ന് ത്വാഇഫ് വരെ നടക്കുകയായിരുന്നു. ചില നിവേദനങ്ങളനുസരിച്ച് തിരുമേനി തനിച്ചാണ് പോയത്. ചില നിവേദനങ്ങള്‍ പ്രകാരം കൂടെ സൈദുബ്‌നു ഹാരിസN1074യും ഉണ്ടായിരുന്നു. ത്വാഇഫിലെത്തി ഏതാനും നാളുകള്‍ അവിടെ താമസിച്ചു. സഖീഫ് ഗോത്രത്തിന്റെ നായകന്മാരെയും പ്രമാണികളെയും ഓരോരുത്തരെയായി പ്രവാചകന്‍ സന്ദര്‍ശിച്ചു സംസാരിച്ചു. എന്നാല്‍, അവരദ്ദേഹം പറഞ്ഞതൊന്നും അംഗീകരിച്ചില്ലെന്നു മാത്രമല്ല, ഉടന്‍ തങ്ങളുടെ പട്ടണം വിട്ടുപൊയ്‌ക്കൊള്ളണമെന്ന് ശാസിക്കുകയും ചെയ്തു. കാരണം, അദ്ദേഹത്തിന്റെ പ്രബോധനം തങ്ങളുടെ ചെറുപ്പക്കാരെ വഴിതെറ്റിച്ചുകളയും എന്ന് അവരാശങ്കിച്ചു. തിരുമേനിക്ക് ത്വാഇഫ് വിടുകയല്ലാതെ ഗത്യന്തരമില്ലെന്നു വന്നു. അവിടുന്ന് ത്വാഇഫില്‍നിന്ന് പോരാന്‍ തുടങ്ങിയപ്പോള്‍ സഖീഫ് പ്രമാണിമാര്‍ അവിടത്തെ തെണ്ടികളെ അദ്ദേഹത്തിന്റെ പിന്നാലെ പറഞ്ഞുവിടുകയുണ്ടായി. അവര്‍ വളരെ ദൂരത്തോളം തിരുമേനിയുടെ ഇരുവശങ്ങളിലും നടന്ന് കൂക്കിവിളിക്കുകയും അസഭ്യങ്ങള്‍ പറയുകയും കല്ലെറിയുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന് ഒരുപാട് പരിക്കുകള്‍ പറ്റി. ശരീരത്തില്‍നിന്ന് ചോരയൊലിച്ചുകൊണ്ടിരുന്നു. കാലിലൂടെ രക്തം ഒലിച്ചിറങ്ങി ഷൂസുകളില്‍ നിറഞ്ഞു. ഈ പരിതോവസ്ഥയില്‍ തിരുമേനി ത്വാഇഫിനു പുറത്തുള്ള ഒരു തോട്ടത്തിന്റെ മതില്‍ത്തണലില്‍ ഇരുന്നുകൊണ്ട് തന്റെ നാഥനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: 'നാഥാ, എന്റെ ബലഹീനതയും നിസ്സഹായതയും ജനദൃഷ്ടിയില്‍ എന്റെ വിലയില്ലായ്മയും ഞാന്‍ നിന്റെ സന്നിധിയില്‍ മാത്രം ആവലാതിപ്പെടുന്നു. കാരുണികരില്‍ കാരുണികനായവനേ, നീ എല്ലാ ദുര്‍ബലരുടെയും നാഥനല്ലോ. എന്റെ നാഥനും നീ മാത്രമാകുന്നു. ആര്‍ക്കാണ് നീ എന്നെ ഏല്‍പിച്ചുകൊടുക്കുന്നത്? എന്നോട് ക്രൂരമായി വര്‍ത്തിക്കുന്ന അപരിചിതര്‍ക്കാണോ? അതോ, എന്നെ കീഴടക്കുന്ന ശത്രുക്കള്‍ക്കോ? എന്നാല്‍, നിനക്ക് എന്നോട് അപ്രീതിയില്ലെങ്കില്‍ ഏതാപത്തും എനിക്ക് നിസ്സാരമാണ്. എങ്കിലും നിന്റെ പക്കല്‍നിന്നുള്ള സൗഖ്യത്തിന് സൗഭാഗ്യമുണ്ടാവുകയാണെങ്കില്‍ അതാണെനിക്ക് കൂടുതല്‍ സന്തോഷകരം. അന്ധകാരത്തെ ദീപ്തമാക്കുകയും ഇഹ-പര കാര്യങ്ങളെയെല്ലാം ശരിയാംവണ്ണം നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിന്റെ സത്തയുടെ പ്രകാശത്തില്‍ ഞാന്‍ അഭയം തേടുന്നു; നിന്റെ കോപം എന്നില്‍ പതിക്കുന്നതില്‍നിന്നും നിന്റെ ആക്ഷേപത്തിനര്‍ഹനാകുന്നതില്‍നിന്നും നീ എന്നില്‍ തൃപ്തനായിരിക്കുന്ന കാലത്തോളം ഞാന്‍ നിന്റെ തൃപ്തിയില്‍ ധന്യനാകുന്നു. നിന്റേതല്ലാത്ത ഒരു ശക്തിയുമില്ല.'H570 (ഇബ്‌നു ഹിശാംN1093 വാല്യം: 2, പേജ്: 62) വ്യഥിതനും ആര്‍ത്തനുമായി മടങ്ങിയ അദ്ദേഹം 'ഖര്‍നുല്‍മനാസില്‍' എന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ആകാശത്ത് മേഘംപോലൊന്ന് തണല്‍ വിരിച്ചതായി തോന്നി. കണ്ണുയര്‍ത്തിനോക്കിയപ്പോള്‍ ജിബ്‌രീല്‍ (അ) ഉണ്ട് മുന്നില്‍ നില്‍ക്കുന്നു. ജിബ്‌രീല്‍ വിളിച്ചു പറഞ്ഞു: 'അങ്ങയുടെ ജനം അങ്ങേക്ക് നല്‍കിയ മറുപടി അല്ലാഹു കേട്ടിരിക്കുന്നു. ഇതാ ഈ പര്‍വതങ്ങളുടെ പാലകരായ മലക്കുകളെ അല്ലാഹു ഏല്‍പിച്ചു തന്നിരിക്കുന്നു. അങ്ങേക്ക് എന്തുവേണമെങ്കിലും അവരോട് കല്‍പിക്കാം!' അനന്തരം പര്‍വതപാലകരായ മലക്കുകള്‍ തിരുമേനിയെ അഭിവാദനം ചെയ്ത് പറഞ്ഞു: 'അങ്ങ് കല്‍പിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇരുവശത്തുനിന്നും അവരുടെ മേല്‍ ഈ മലകള്‍ മറിച്ചിട്ടേക്കാം.' തിരുമേനി പറഞ്ഞു: 'അരുത്. ഭാവിയില്‍ അവരുടെ വംശത്തില്‍ ഏകനായ അല്ലാഹുവിനു മാത്രം അടിമപ്പെടുന്ന തലമുറകള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'H571 (ബുഖാരിN1514, മുസ്‌ലിംN1462, നസാഈN1478). അതിനുശേഷം നബി (സ) കുറച്ചുനാള്‍ 'നഖ്‌ല'N536 എന്ന സ്ഥലത്തു ചെന്ന് താമസിച്ചു. വീണ്ടും മക്കയിലേക്ക് തിരിച്ചുപോകുന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ത്വാഇഫില്‍ വെച്ചുണ്ടായ സംഭവങ്ങളുടെ വിവരങ്ങളൊക്കെ മക്കയിലെത്തിയിരിക്കുമല്ലോ. അത് മക്കയിലെ ശത്രുക്കളെ കൂടുതല്‍ നിഷ്ഠുരരാക്കും. ആ നാളുകളിലൊരു രാത്രി അവിടുന്ന് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സംഘം ജിന്നുകള്‍ അതുവഴി കടന്നുപോകാനിടയായി. ഖുര്‍ആന്‍ കേട്ട ആ ജിന്നുകള്‍ വിശ്വാസികളായി. അവര്‍ സ്വസമൂഹത്തില്‍ ചെന്ന് പ്രബോധനം തുടങ്ങി. അല്ലാഹു അവന്റെ പ്രവാചകന്ന് ഇപ്രകാരം സുവാര്‍ത്ത നല്‍കി: 'മനുഷ്യര്‍ താങ്കളുടെ സന്ദേശത്തില്‍നിന്ന് ഓടിയകലുന്നെങ്കില്‍ അകന്നുകൊള്ളട്ടെ, പക്ഷേ, നിരവധി ജിന്നുകള്‍ അതില്‍ ആകൃഷ്ടരാവുകയും തങ്ങളുടെ വര്‍ഗത്തില്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.'


പ്രതിപാദ്യ വിഷയം

ഉപരിസൂചിത പശ്ചാത്തലത്തിലാണ് ഈ അധ്യായം അവതരിച്ചത്. ഒരുവശത്ത്, ഈ പശ്ചാത്തലം വീക്ഷിക്കുകയും മറുവശത്ത്, ഈ സൂറ സശ്രദ്ധം വായിക്കുകയും ചെയ്യുന്ന ആര്‍ക്കും ഈ വചനങ്ങള്‍ സത്യത്തില്‍ മുഹമ്മദ് നബി(സ)യുടേതല്ല; പ്രത്യുത, അജയ്യനും അഭിജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാണിത് നിര്‍ഗളിക്കുന്നത് എന്ന കാര്യത്തില്‍ ഒരു സന്ദേഹവുമുണ്ടാകുന്നതല്ല. എന്തുകൊണ്ടെന്നാല്‍, ഇതിന്റെ ആദ്യം മുതല്‍ അന്ത്യം വരെ ഒരിടത്തും മാനുഷിക വികാരങ്ങളുടെയോ പ്രതിഫലനങ്ങളുടെയോ നേരിയ ഛായപോലും കാണപ്പെടുന്നില്ല. ഇത് തുടര്‍ച്ചയായി ആഘാതങ്ങള്‍ക്കും അപായങ്ങള്‍ക്കും വിധേയനാവുകയും ത്വാഇഫിലുണ്ടായ പുതിയ ദുരനുഭവം ദാരുണാവസ്ഥയുടെ അടിത്തട്ടിലെത്തിക്കുകയും ചെയ്ത മുഹമ്മദി(സ)ന്റെ വചനങ്ങളായിരുന്നുവെങ്കില്‍ ഈ സൂറയില്‍ എവിടെയെങ്കിലും അക്കാലത്ത് അദ്ദേഹത്തിന്റെ മനസ്സിലുളവായ വ്രണിതവികാരങ്ങളും പീഡിതവിചാരങ്ങളും പ്രതിബിംബിക്കാതിരിക്കുകയില്ല. നാം നേരത്തേ ഉദ്ധരിച്ച, തിരുമേനിയുടെ പ്രാര്‍ഥന നോക്കുക. അതവിടത്തെ സ്വന്തം വചനങ്ങളാണ്. അതിലെ ഓരോ വാക്കിലും പീഡിതവികാരം നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ, അതേകാലത്ത്, അതേ സാഹചര്യത്തില്‍ അവിടത്തെ തിരുവായിലൂടെ അവതീര്‍ണമായ ഈ അധ്യായമാകട്ടെ, അതിന്റെ എല്ലാ സ്വാധീനതകളില്‍നിന്നും മുച്ചൂടും മുക്തമാകുന്നു. സത്യനിഷേധികളുടെ മാര്‍ഗഭ്രംശത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് സൂറയുടെ പ്രമേയം. അവര്‍ മാര്‍ഗഭ്രംശത്തിലകപ്പെടുക മാത്രമല്ല, വലിയ വാശിയോടെ, അഹന്തയോടെ, ആത്മവഞ്ചനയോടെ, അതില്‍ത്തന്നെ ശഠിച്ചുനില്‍ക്കുകയും ആ ദുര്‍മാര്‍ഗത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ ആക്ഷേപശകാരങ്ങള്‍ക്ക് ശരവ്യനാക്കുകയും ചെയ്യുകയായിരുന്നു. അവരുടെ വീക്ഷണത്തില്‍ ഈ ലോകത്തിനുള്ളത് അലക്ഷ്യമായ ഒരു കളിയുടെ നിലപാടാണ്. അതില്‍ അവര്‍ ആരോടും സമാധാനം പറയേണ്ടതില്ലാത്ത സൃഷ്ടികളായി കരുതുന്നു. ഏകദൈവ സിദ്ധാന്തം അവരെ സംബന്ധിച്ചിടത്തോളം മിഥ്യയാകുന്നു. തങ്ങളുടെ ആരാധ്യര്‍ യഥാര്‍ഥത്തില്‍ത്തന്നെ ദൈവത്തിന്റെ പങ്കാളികളാണ് എന്ന് അവര്‍ ശഠിച്ചു. ഖുര്‍ആന്‍ ദൈവത്തിന്റെ വചനങ്ങളാണെന്നംഗീകരിക്കാന്‍ സന്നദ്ധരായതുമില്ല. പ്രവാചകത്വം സംബന്ധിച്ചാവട്ടെ, വിചിത്രമായ ഒരു സങ്കല്‍പമാണവര്‍ക്കുണ്ടായിരുന്നത്. അതിനെ ആസ്പദമാക്കി, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വവാദം മാറ്റുരച്ചുനോക്കാന്‍ അവര്‍ പലവിധ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടിരുന്നു. അവരുടെ വീക്ഷണത്തില്‍ ഇസ്‌ലാം സത്യമല്ല എന്നുള്ളതിനുള്ള വലിയൊരു തെളിവ് ഇതായിരുന്നു: തങ്ങളുടെ ആചാര്യന്മാരും വലിയ വലിയ ഗോത്രങ്ങളുടെ തലവന്മാരും സമുദായത്തിലെ വന്‍തോക്കുകളും ഒന്നും അതില്‍ വിശ്വസിച്ചിട്ടില്ല. ഏതാനും ചില ചെറുപ്പക്കാരും പാവങ്ങളും അടിമകളുമൊക്കെയാണതില്‍ വിശ്വസിച്ചിരിക്കുന്നത്. അന്ത്യനാള്‍, മരണാനന്തര ജീവിതം, രക്ഷാശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ വെറും കെട്ടുകഥകളാണെന്നവര്‍ കരുതി. അത്തരം കാര്യങ്ങളൊക്കെ യാഥാര്‍ഥ്യമാവുക അസംഭവ്യമാണെന്നായിരുന്നു അവരുടെ വിചാരം. ഈ സൂറയില്‍ സംക്ഷിപ്തമായി, അവരുടെ മാര്‍ഗഭ്രംശങ്ങളിലോരോന്നും തെളുവുസഹിതം ഖണ്ഡിക്കപ്പെടുന്നുണ്ട്. സത്യനിഷേധികള്‍ക്ക് ഇപ്രകാരം താക്കീത് നല്‍കുകയും ചെയ്യുന്നു: ബുദ്ധികൊണ്ടും തെളിവുകള്‍കൊണ്ടും സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്നതിനു പകരം പക്ഷപാതിത്വവും സത്യവിരോധവുംകൊണ്ട് ഖുര്‍ആനിക സന്ദേശത്തെയും മുഹമ്മദീയ ദൗത്യത്തെയും തള്ളിക്കളയുകയാണെങ്കില്‍ നിങ്ങള്‍ അപകടപ്പെടുത്തുന്നത് സ്വന്തം പര്യവസാനത്തെത്തന്നെയാകുന്നു.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.