'അര്‍റഹ്മാന്‍' എന്ന പ്രാരംഭപദമാണ് അധ്യായനാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അര്‍റഹ്മാന്‍ എന്ന പദംകൊണ്ടാരംഭിക്കുന്ന സൂറ എന്ന് താല്‍പര്യം. അതോടൊപ്പം ഈ പേര്‍ സൂറയുടെ ഉള്ളടക്കത്തോട് ഏറെ യോജിക്കുന്നതുമാണ്. കാരണം, ഈ സൂറയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അല്ലാഹുവിന്റെ 'കാരുണ്യം' എന്ന ഗുണത്തിന്റെ പ്രകടനങ്ങളും ഫലങ്ങളുമാണ് വിവരിക്കുന്നത്.
'അര്‍റഹ്മാന്‍' എന്ന പ്രാരംഭപദമാണ് അധ്യായനാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അര്‍റഹ്മാന്‍ എന്ന പദംകൊണ്ടാരംഭിക്കുന്ന സൂറ എന്ന് താല്‍പര്യം. അതോടൊപ്പം ഈ പേര്‍ സൂറയുടെ ഉള്ളടക്കത്തോട് ഏറെ യോജിക്കുന്നതുമാണ്. കാരണം, ഈ സൂറയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അല്ലാഹുവിന്റെ 'കാരുണ്യം' എന്ന ഗുണത്തിന്റെ പ്രകടനങ്ങളും ഫലങ്ങളുമാണ് വിവരിക്കുന്നത്.
ഈ സൂറ മക്കയിലവതരിച്ചതാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവായ നിലപാട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്N1342, ഇക്‌രിമN154, ഖതാദ(റ)N1513 തുടങ്ങിയ മഹാന്‍മാരില്‍ നിന്നും ചില നിവേദനങ്ങളില്‍ ഈ സൂറ മദനിയാണ് എന്ന പ്രസ്താവന ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് ശരിയാണ്. എങ്കിലും ഒന്നാമതായി, അവരില്‍നിന്നുതന്നെ മറ്റു ചില നിവേദനങ്ങള്‍ അതിനെതിരെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി, ഈ സൂറയിലെ ഉള്ളടക്കത്തിന് മദനീ സൂറകളുടെതിനേക്കാള്‍ സാദൃശ്യമുള്ളത് മക്കീ സൂറകളുടേതിനോടാണ്. എന്നല്ല, ഉള്ളടക്കം പരിഗണിക്കുമ്പോള്‍ ഈ സൂറ മക്കയിലെത്തന്നെ ആദ്യനാളുകളില്‍ അവതരിച്ചതാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൂടാതെ, ഈ സൂറ ഹിജ്‌റക്ക് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ അവതരിച്ചതാണെന്നതിന് നിരവധി നിവേദനങ്ങളില്‍നിന്ന് സ്ഥിരീകരണം ലഭിക്കുന്നുമുണ്ട്. അസ്മാ ബിന്‍ത് അബീബക്‌റി(റ)ല്‍നിന്ന് മുസ്‌നദ് അഹ്മദില്‍N751 ഉദ്ധരിക്കപ്പെടുന്നു:H675 കഅ്ബയുടെ ഹജറുല്‍ അസ്‌വദ് ഉറപ്പിച്ച കോണിനഭിമുഖമായി നമസ്‌കരിക്കുന്നതായി ഒരിക്കല്‍ നബി(സ)യെ ഞാന്‍ കണ്ടു. അന്ന് فَاصْدَعْ بِمَا تُؤْمَر (താങ്കള്‍ കല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിലേക്ക് ക്ഷണിക്കുക) എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചിരുന്നില്ല. അക്കാലത്ത് ബഹുദൈവവിശ്വാസികള്‍ തിരുനാവില്‍നിന്ന് ശ്രവിച്ചുകൊണ്ടിരുന്നത് فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ എന്ന വാക്യമായിരുന്നു. സൂറ അല്‍ഹിജ്ര്‍ അവതരിക്കുന്നതിനു മുമ്പവതരിച്ചിട്ടുണ്ട് ഈ സൂറ എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ബസ്സാര്‍N1539, ഇബ്‌നു ജരീര്‍N1477, ഇബ്‌നുല്‍ മുന്‍ദിര്‍N1428, ദാറഖുത്വ്‌നിN529 (അല്‍അഫ്‌റാദില്‍), ഇബ്‌നു മര്‍ദവൈഹിN1418, അല്‍ഖത്വീബ് (താരീഖില്‍) എന്നിവര്‍ അബ്ദുല്ലാഹിബ്‌നു ഉമറി(റ)N1344ല്‍നിന്ന് ഉദ്ധരിക്കുന്നു: ''ഒരിക്കല്‍ നബി(സ)തന്നെയോ അദ്ദേഹത്തിന്റെ സന്നിധിയില്‍ മറ്റാരോ സൂറ അര്‍റഹ്മാന്‍ ഓതുകയുണ്ടായി. അനന്തരം തിരുമേനി സദസ്യരോട് ചോദിച്ചു: 'ജിന്നുകള്‍ അവരുടെ റബ്ബിന് നല്‍കിയ മാതിരിയുള്ള മറുപടി നിങ്ങളിലാരില്‍നിന്നും ഞാന്‍ കേള്‍ക്കാതിരുന്നതെന്തേ?' ആളുകള്‍ ആരാഞ്ഞു: 'ആ മറുപടി എന്തായിരുന്നു?' തിരുമേനി പറഞ്ഞു: 'ഞാന്‍ فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ എന്ന് ഓതിയപ്പോഴൊക്കെ അവര്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു. لاَ بشيئ من نعمةِ ربِّنا نُكذِّب (ഞങ്ങള്‍ റബ്ബിന്റെ അനുഗ്രഹങ്ങളിലൊന്നിനെയും തള്ളിപ്പറയുന്നതല്ല).''H676 ഏതാണ്ടിതുപോലുള്ള ആശയം തിര്‍മിദിN477, ഹാകിംN1211, ഹാഫിള് അബൂബക്ര്‍ ബസ്സാര്‍ എന്നിവര്‍ ജാബിറുബ്‌നു അബ്ദില്ലN417യില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. അതിലെ പദങ്ങള്‍ ഇങ്ങനെയാണ്:H677 ''സൂറ അര്‍റഹ്മാന്‍ കേട്ട് സദസ്സ് നിശ്ശബ്ദമായി ഇരുന്നപ്പോള്‍ തിരുമേനി ചോദിച്ചു: 'ഖുര്‍ആന്‍ കേള്‍ക്കുന്നതിനുവേണ്ടി ജിന്നുകള്‍ സമ്മേളിച്ച രാവില്‍ ഞാനീ സൂറ ജിന്നുകളെ കേള്‍പ്പിക്കുകയുണ്ടായി. അവര്‍ നിങ്ങളെക്കാള്‍ നന്നായി പ്രതികരിക്കുന്നവരായിരുന്നു. ഞാന്‍ فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ എന്നോതിയപ്പോഴൊക്കെ അവര്‍ പറഞ്ഞു: لاَ بشيئ مِن نِعمِكَ ربَّنا نُكذِّب فَلَكَ الْحَمْدُ (നാഥാ, നിന്റെ ഒരനുഗ്രഹവും ഞങ്ങള്‍ തള്ളിപ്പറയുന്നില്ല. നിനക്കു മാത്രമാകുന്നു സ്തുതി).'' ഈ നിവേദനത്തില്‍നിന്ന് വ്യക്തമാകുന്നതിതാണ്: തിരുമേനിയുടെ വായില്‍നിന്ന് ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടതായി, സൂറ അഹ്ഖാഫി(29-32 46:29 സൂക്തങ്ങള്‍)ല്‍ വിവരിച്ച സംഭവം നടന്ന സന്ദര്‍ഭത്തിലെ നമസ്‌കാരത്തില്‍ നബി (സ) പാരായണം ചെയ്തിരുന്നത് സൂറ അര്‍റഹ്മാനായിരുന്നു. പ്രവാചകത്വത്തിന്റെ പത്താമാണ്ടില്‍ തിരുമേനി ത്വാഇഫിN481ല്‍നിന്നു തിരിച്ചുവരവെ കുറച്ചുനേരം നഖ്‌ലN536യില്‍ തങ്ങിയപ്പോഴാണിതു നടന്നത്. ചില നിവേദനങ്ങളനുസരിച്ച്, ജിന്നുകള്‍ തന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നുവെന്ന് അപ്പോള്‍ തിരുമേനി അറിഞ്ഞിരുന്നില്ലെങ്കിലും അവരത് കേട്ടുകൊണ്ടിരുന്നു എന്ന് പിന്നീട് അല്ലാഹു അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജിന്നുകളുടെ ഖുര്‍ആന്‍ ശ്രവണം അല്ലാഹു തിരുമേനിയെ അറിയിച്ചതെപ്രകാരമാണോ അപ്രകാരംതന്നെ സൂറ അര്‍റഹ്മാന്‍ കേട്ടപ്പോള്‍ അവരുടെ പ്രതികരണമെന്തായിരുന്നുവെന്നും അറിയിച്ചിരിക്കുമെന്നും അനുമാനിക്കാവുന്നതാണ്. ഈ സൂറ അല്‍ഹിജ്ര്‍, അല്‍അഹ്ഖാഫ് എന്നീ സൂറകള്‍ക്കു മുമ്പവതരിച്ചതാണെന്ന് ഈ നിവേദനങ്ങളില്‍നിന്ന് ഗ്രാഹ്യമാകുന്നു. ഇവയ്ക്കു ശേഷം നമ്മുടെ മുന്നില്‍ വരുന്നത്, ഈ സൂറ മക്കയിലെ ആദ്യകാലങ്ങളില്‍ അവതരിച്ച സൂറകളില്‍ പെട്ടതാണ് എന്നു കുറിക്കുന്ന ഒരു നിവേദനമാകുന്നു. ഉര്‍വതുബ്‌നു സുബൈറിN234ല്‍നിന്ന് ഇബ്‌നു ഇസ്ഹാഖ്N176 ഒരു സംഭവമുദ്ധരിക്കുന്നു: ''ഒരു ദിവസം സ്വഹാബികള്‍ തമ്മില്‍ പറഞ്ഞു: 'പരസ്യമായി ഉച്ചത്തില്‍ ആരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഖുറൈശികള്‍ ഒരിക്കലും കേട്ടിട്ടില്ല. ഒരിക്കല്‍ അവരെ വിശുദ്ധവചനങ്ങള്‍ കേള്‍പ്പിക്കാന്‍ നമ്മില്‍ ആരുണ്ട്?' അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)N1341 പറഞ്ഞു: 'ഞാനതു ചെയ്യാം.' സ്വഹാബത്ത് പറഞ്ഞു: 'അവര്‍ താങ്കളെ കൈയേറ്റം ചെയ്യുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഏതെങ്കിലും പ്രബലകുടുംബത്തില്‍ പെട്ട ഒരാളാണിത് ചെയ്യേണ്ടതെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഖുറൈശികള്‍ അയാളെ ആക്രമിക്കാനൊരുമ്പെട്ടാല്‍ അയാളുടെ കുടുംബം രക്ഷയ്‌ക്കെത്തുമല്ലോ.' അബ്ദുല്ല(റ) പറഞ്ഞു: 'ഇക്കാര്യം ചെയ്യാന്‍ എന്നെ അനുവദിക്കുക. എന്റെ സംരക്ഷകന്‍ അല്ലാഹുവാണ്.' തുടര്‍ന്നദ്ദേഹം പട്ടാപ്പകല്‍ ഖുറൈശി പ്രമാണിമാര്‍ ഹറമിലെ താന്താങ്ങളുടെ സദസ്സുകളിലിരിക്കുമ്പോള്‍ അവിടെയെത്തി. അദ്ദേഹം ഇബ്‌റാഹീം മഖാമില്‍N705 ചെന്ന് സൂറ അര്‍റഹ്മാന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. അബ്ദുല്ല എന്തോ പറയുന്നു എന്നേ ആദ്യം ഖുറൈശികള്‍ക്ക് തോന്നിയുള്ളൂ. മുഹമ്മദ് (സ) ദൈവവചനങ്ങളെന്ന നിലയില്‍ അവതരിപ്പിക്കുന്ന വചനങ്ങളാണതെന്ന് പിന്നീടാണവര്‍ മനസ്സിലാക്കിയത്. ഉടനെ അവരദ്ദേഹത്തിനു നേരെ പാഞ്ഞടുത്തു. അദ്ദേഹത്തിന്റെ മുഖത്ത് അടിക്കാന്‍ തുടങ്ങി. പക്ഷേ, അബ്ദുല്ല അത് കൂസാതെ പാരായണം ചെയ്തുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് മതിയാകുന്നതുവരെ അത് തുടര്‍ന്നു. ഒടുവില്‍ അദ്ദേഹം വീങ്ങിയ മുഖവുമായി തിരിച്ചുവന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു: 'ഇതുതന്നെയായിരുന്നു ഞങ്ങള്‍ ഭയപ്പെട്ടത്.' അദ്ദേഹം പറഞ്ഞു: 'ഇതിനു മുമ്പും ഈ ദൈവശത്രുക്കള്‍ എന്നോട് ഒരു സൗമനസ്യവും കാണിച്ചിട്ടില്ലല്ലോ. നിങ്ങള്‍ പറയുകയാണെങ്കില്‍ നാളെയും ഞാനവരെ ഖുര്‍ആന്‍ കേള്‍പ്പിക്കും.' അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: 'മതി, ഇതുതന്നെ ധാരാളമായി. അവര്‍ കേള്‍ക്കേണ്ടത് താങ്കളവരെ കേള്‍പ്പിച്ചിരിക്കുന്നു'' (സീറതു ഇബ്‌നി ഹിശാംN1093, വാല്യം 1, പേജ് 336).
വിശുദ്ധ ഖുര്‍ആനില്‍ ഭൂമിയിലെ മനുഷ്യന്നു പുറമെ ഇച്ഛാസ്വാതന്ത്ര്യമുള്ള സൃഷ്ടിയായ ജിന്നിനെക്കൂടി നേരിട്ട് അഭിസംബോധന ചെയ്യുന്ന ഏക അധ്യായമാണിത്. രണ്ടു കൂട്ടരെയും അല്ലാഹുവിന്റെ ശക്തിസമ്പൂര്‍ണതയും അളവറ്റ നന്മകളും, അതിനെ അപേക്ഷിച്ച് അവരുടെ ബലഹീനതയും നിസ്സഹായതയും അവര്‍ക്ക് അവന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യവും ബോധ്യപ്പെടുത്തിക്കൊണ്ട്, അവനെ ധിക്കരിക്കുന്നതിന്റെ ആപല്‍ക്കരമായ ഫലത്തെക്കുറിച്ച് ഭയപ്പെടുത്തുകയും അനുസരിക്കുന്നതിന്റെ വിശിഷ്ടമായ അനന്തരഫലത്തെക്കുറിച്ച് സുവാര്‍ത്ത നല്‍കുകയും ചെയ്യുകയാണിതില്‍. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും ജിന്നുകള്‍ മനുഷ്യരെപ്പോലെ ഇച്ഛാസ്വാതന്ത്ര്യമുള്ളവരും ഉത്തരം ബോധിപ്പിക്കേണ്ടവരുമാണെന്നും വിശ്വസിക്കാനും നിഷേധിക്കാനും അനുസരിക്കാനും ധിക്കരിക്കാനും കഴിവ് നല്‍കപ്പെട്ടവരാണെന്നും അവരിലും നിഷേധികളും വിശ്വാസികളും അനുസരിക്കുന്നവരും ധിക്കരിക്കുന്നവരുമുണ്ടെന്നും ചൂണ്ടിക്കാണിക്കുന്ന ധാരാളം പ്രസ്താവനകളുണ്ട്. ജിന്നുകള്‍ക്കിടയിലും, പ്രവാചകന്‍മാരിലും വേദങ്ങളിലും വിശ്വസിക്കുന്നവരുണ്ടെന്നും അവ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ഈ സൂറയില്‍ മുഹമ്മദ് നബി(സ)യുടെയും വിശുദ്ധ ഖുര്‍ആന്റെയും പ്രബോധനം ജിന്നുകള്‍ക്കും മനുഷ്യര്‍ക്കുമുള്ളതാണെന്നും മുഹമ്മദീയ ദൗത്യം മനുഷ്യരില്‍ പരിമിതമല്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. സൂറയുടെ ആരംഭത്തില്‍ മനുഷ്യരെ മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. കാരണം, ഭൂമിയിലെ പ്രാതിനിധ്യം അവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന്‍ അവരില്‍നിന്നാണ് ആഗതനായത്. ദൈവിക ഗ്രന്ഥം അവതരിച്ചതും അവരുടെ ഭാഷയിലാണ്. എന്നാല്‍, 13-ആം സൂക്തം മുതല്‍ മനുഷ്യരെയും ജിന്നുകളെയും ഒന്നുപോലെ സംബോധന ചെയ്യുന്നു. ഇരുകൂട്ടര്‍ക്കും ഒരേ സന്ദേശം സമര്‍പ്പിക്കുകയും ചെയ്യുന്നു. സൂറയുടെ പ്രമേയം ചെറിയ ചെറിയ വാക്യങ്ങളിലായി ഒരു പ്രത്യേക ക്രമത്തിലാണരുളിയിട്ടുള്ളത്. 1 മുതല്‍ 4 വരെ സൂക്തങ്ങളില്‍ വിവരിക്കുന്നതിതാണ്: ഖുര്‍ആനികാധ്യാപനത്തിലൂടെ മനുഷ്യവര്‍ഗത്തിന് സന്‍മാര്‍ഗോപാധി സംജാതമായിരിക്കുന്നു എന്നത് അവന്റെ കറയറ്റ കാരുണ്യത്തിന്റെ താല്‍പര്യമാകുന്നു. എന്തുകൊണ്ടെന്നാല്‍, മനുഷ്യനെ ബുദ്ധിയും ബോധവുമുള്ള സൃഷ്ടിയായിട്ടാണവന്‍ സൃഷ്ടിച്ചിട്ടുള്ളത്. 5-6 സൂക്തങ്ങളിലായി അരുളുന്നു: പ്രപഞ്ചസംവിധാനമഖിലം അല്ലാഹുവിന് വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആകാശഭൂമികളിലെ സകല വസ്തുക്കളും അവന്റെ ആജ്ഞാനുവര്‍ത്തികളാകുന്നു. സ്വന്തം ദിവ്യത്വം നടപ്പാക്കാന്‍ കഴിയുന്ന മറ്റാരുംതന്നെ ഈ ലോകത്തില്ല. 7-9 സൂക്തങ്ങളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന യാഥാര്‍ഥ്യമിതാണ്: അല്ലാഹു ഈ പ്രപഞ്ചവ്യവസ്ഥ സംവിധാനിച്ചിരിക്കുന്നത് തികഞ്ഞ സന്തുലിതത്വത്തിലും നീതിയിലുമാകുന്നു. പ്രപഞ്ചത്തിലെ നിവാസികള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ക്കുള്ളിലും നീതിയോടെ നിലകൊള്ളുകയും സന്തുലിതത്വം തകരാറിലാകാതെ സൂക്ഷിക്കുകയും വേണമെന്നാണ് ഈ പ്രകൃതിനിയമം താല്‍പര്യപ്പെടുന്നത്. 10 മുതല്‍ 25 വരെ സൂക്തങ്ങളില്‍ അല്ലാഹുവിന്റെ കഴിവുകളുടെ അദ്ഭുതങ്ങളും തെളിവുകളും വിവരിക്കുകയും അതോടൊപ്പം ജിന്നുകളും മനുഷ്യരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 26 മുതല്‍ 30 വരെ സൂക്തങ്ങളില്‍, ഈ പ്രപഞ്ചത്തില്‍ ദൈവമൊഴികെ മറ്റൊന്നും അനശ്വരവും അനന്തവുമല്ല എന്ന് ജിന്നുകളെയും മനുഷ്യരെയും ബോധ്യപ്പെടുത്തുകയാണ്. സ്വന്തം അസ്തിത്വത്തിനും അസ്തിത്വത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ദൈവത്തിന്റെ ആശ്രയമില്ലാത്ത ചെറുതോ വലുതോ ആയ ഒരുണ്‍മയുമില്ല. ഭൂമിയിലും വാനലോകങ്ങളിലും ദിനേന സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തും അവന്റെ ആജ്ഞാനുസാരമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 31 മുതല്‍ 36 വരെ സൂക്തങ്ങളില്‍, അടുത്തുതന്നെ നിങ്ങളുടെ വിചാരണവേള ആസന്നമാകുമെന്ന് ഈ രണ്ടു വര്‍ഗങ്ങളെയും താക്കീതുചെയ്യുന്നു. ആ വിചാരണയില്‍നിന്ന് നിങ്ങള്‍ക്ക് എങ്ങോട്ടും തടിതപ്പാനാവില്ല. ദൈവത്തിന്റെ അധികാരങ്ങള്‍ നാനാവശത്തുനിന്നും നിങ്ങളെ വലയം ചെയ്യുന്നതാണ്. അതിനെ ഭേദിച്ച് ഓടിപ്പോവുക നിങ്ങളുടെ കഴിവില്‍പെട്ടതല്ല. ഓടിപ്പോകാമെന്ന് നിങ്ങള്‍ അഹങ്കരിക്കുന്നുവെങ്കില്‍ ഒന്ന് ഓടിപ്പോയി നോക്കുക. 37-38 സൂക്തങ്ങളില്‍, ഈ വിചാരണ നടക്കുക ഉയിര്‍ത്തെഴുന്നേല്‍പുനാളിലാണെന്നു വ്യക്തമാക്കുന്നു. ഈ ലോകത്ത് അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ച കുറ്റവാളികളായ മനുഷ്യരുടെയും ജിന്നുകളുടെയും ദുഷിച്ച പരിണതിയെക്കുറിച്ചാണ് 39 മുതല്‍ 45 വരെ സൂക്തങ്ങളില്‍ പറയുന്നത്. 46-ആം സൂക്തം മുതല്‍ സൂറയുടെ സമാപനം വരെ വിവരിക്കുന്നത് സുകൃതികള്‍ക്ക് ലഭിക്കുന്ന പാരത്രിക നേട്ടങ്ങളാണ്. ഈ ലോകത്ത് ദൈവഭയത്തോടെ ജീവിതം നയിക്കുകയും ഒരു നാള്‍ തങ്ങളുടെ കര്‍മങ്ങളെല്ലാം അല്ലാഹുവിന്റെ സമക്ഷം ഹാജരാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്ന വിചാരത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ജിന്നുകളും മനുഷ്യരുമാണ് സുകൃതികള്‍. ഈ പ്രഭാഷണം മുഴുവന്‍ അഭിമുഖഭാഷണത്തിന്റെ ശൈലിയിലാണ്. ആവേശോജ്ജ്വലവും സാഹിത്യസമ്പുഷ്ടവുമായ ഒരു പ്രഭാഷണം. അതില്‍ അല്ലാഹുവിന്റെ അദ്ഭുതശക്തികളോരോന്നും അവനരുളിയ ഔദാര്യങ്ങളിലോരോ ഔദാര്യവും അവന്റെ ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രകടനങ്ങളിലോരോന്നും രക്ഷാശിക്ഷകളുടെ വിശദാംശങ്ങളിലോരോ കാര്യവും വിവരിച്ചുകൊണ്ട് ജിന്നുകളോടും മനുഷ്യരോടും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിക്കുന്നു: فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ വിപുലമായ അര്‍ഥതലങ്ങളുള്ള ചോദ്യമാണിത്. ഈ പ്രഭാഷണത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഈ ചോദ്യമുന്നയിച്ചിട്ടുള്ളത് വ്യത്യസ്ത അര്‍ഥങ്ങളിലാണ്. ഓരോ സ്ഥലത്തിന്റെയും പശ്ചാത്തലം പരിഗണിക്കുമ്പോള്‍ ജിന്നുകളോടും മനുഷ്യരോടുമുള്ള ഈ ചോദ്യം ഓരോ സന്ദര്‍ഭത്തിലും സവിശേഷ ആശയമുള്‍ക്കൊള്ളുന്നുണ്ട്. സൂറയുടെ വ്യാഖ്യാനത്തിലേക്ക് കടന്നാല്‍ നാം അത് വിശദീകരിക്കുന്നതാണ്.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.