Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah Yunus — Ayah 66

10:66
أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ ٦٦
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ1 വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്‌? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്‌.
Footnotes
  • [1] അനുഗ്രഹവും ശാപവും, ഭാഗ്യവും നിര്‍ഭാഗ്യവും, രോഗവും ആരോഗ്യവും നല്‍കാന്‍ ദിവ്യമായ കഴിവുളളവര്‍ എന്ന നിലയില്‍ വിവിധ വ്യക്തികളോടും ശക്തികളോടും പ്രാര്‍ത്ഥിക്കുന്നവര്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും അവൻ്റെ അധികാരാവകാശങ്ങളില്‍ മറ്റുളളവരെ പങ്കുചേര്‍ക്കുകയുമാണ് ചെയ്യുന്നത്.