അവര്‍ യൂസുഫിന്‍റെ അടുത്ത് കടന്നുചെന്നപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ1 തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിന്‍റെ സഹോദരന്‍ തന്നെയാണ്. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്‍മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
Footnotes
[1]
യൂസുഫ് നബി(عليه السلام) തൻ്റെ ഏകോദര സഹോദരനായ ബിന്‍യാമീനെ തൻ്റെ അരികിലേക്ക് വിളിച്ച് താന്‍ ആരാണെന്ന് വ്യക്തമാക്കിക്കൊടുത്തു.