Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Kahf — Ayah 10

18:10
إِذۡ أَوَى ٱلۡفِتۡيَةُ إِلَى ٱلۡكَهۡفِ فَقَالُواْ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحۡمَةٗ وَهَيِّئۡ لَنَا مِنۡ أَمۡرِنَا رَشَدٗا ١٠
ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം!1 അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ.
Footnotes
  • [1] അല്ലാഹുവിനെ മാത്രം ആരാധിച്ച ഉറച്ച വിശ്വാസികളായിരുന്നു ഈ ചെറുപ്പക്കാര്‍. ഏകനായ അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന ഇസ്‌ലാമിക ആദർശത്തിൻ്റെ കടുത്ത ശത്രുവായിരുന്നു അവരുടെ നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് രാജാവ്. വിഗ്രഹാരാധന നടത്താന്‍ തയ്യാറില്ലാത്തവരെയൊക്കെ കൊന്നുകളയാന്‍ രാജാവ് ഉത്തരവിട്ടപ്പോഴാണ് ഈ ചെറുപ്പക്കാര്‍ ഒരു ഗുഹയില്‍ അഭയം തേടിയത്.