A translation of every ayah of the Quran in Malayalam.
റസൂല്‍ (ﷺ) നിങ്ങളെ ഒരു കാര്യത്തിന് വിളിച്ചാല്‍ നിങ്ങളില്‍ ഒരാള്‍ മറ്റൊരാളെ വിളിക്കുന്നത് പോലെ നിങ്ങളത് പരിഗണിച്ചാല്‍ പോരാ. റസൂലി(ﷺ)ന്റെ ആഹ്വാനം സര്‍വ്വാത്മനാ സ്വീകരിച്ചാല്‍ മാത്രമെ നിങ്ങള്‍ യഥാര്‍ത്ഥ മുസ്‌ലിംകളാവുകയുള്ളു.
'റസൂലി(ﷺ)നെ നിങ്ങള്‍ വിളിക്കുന്നത് നിങ്ങള്‍ അന്യോന്യം വിളിക്കുന്നത് പോലെയാകരുത്' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. അതായത്; മുഹമ്മദേ, എന്ന് സംബോധന ചെയ്യരുത്; അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രവാചകരേ, എന്നിങ്ങനെ ഉപചാരപൂര്‍വ്വം വിളിക്കണമെന്നര്‍ത്ഥം. 'മറ പിടിച്ചുകൊണ്ട്...' എന്ന ഭാഗവുമായി കൂടുതല്‍ യോജിക്കുന്നത് ആദ്യം പറഞ്ഞ വ്യാഖ്യാനമാണ്.
Loading…
Loading…