[1]
സത്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാതെ മനസ്സ് നിര്‍ജീവമായവരെ ഉദ്ദേശിച്ചാണ് 'മൗതാ' (മരിച്ചവര്‍) എന്ന പദം ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. മനസ്സ് നിര്‍ജീവമായവരെ കേള്‍പിക്കാന്‍ കഴിയില്ലെങ്കില്‍ മരിച്ചവരെ കേള്‍പ്പിക്കുക തീര്‍ത്തും അസാധ്യമായിരിക്കുമെന്ന് വ്യക്തമാകുന്നു.