Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah As-Sajdah — Ayah 23

32:23
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَلَا تَكُن فِي مِرۡيَةٖ مِّن لِّقَآئِهِۦۖ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَٰٓءِيلَ ٢٣
തീര്‍ച്ചയായും മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുണ്ട്‌. അതിനാല്‍ അത് കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്‌.1 ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അതിനെ മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു.
Footnotes
  • [1] 'ലിഖാഇഹി' എന്നതിലെ 'ഹി' എന്ന സര്‍വ്വനാമത്തിന് 'അതിനെ' എന്നോ 'അദ്ദേഹത്തെ' എന്നോ അര്‍ത്ഥമാകാവുന്നതാണ്. അതിനാല്‍ ഈ വാക്യാംശം പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 'മൂസാ(عليه السلام)ക്ക് നാം വേദഗ്രന്ഥം നല്‍കിയത് പോലെതന്നെയാണ് നിനക്കും നല്‍കുന്നത്. അതിനാല്‍ അല്ലാഹുവിന്റെ സന്ദേശം വന്നുകിട്ടുമ്പോള്‍ അതിനെപറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നാണ് ഒരു വ്യാഖ്യാനം. 'അദ്ദേഹത്തെ (മൂസാ(عليه السلام)യെ) കണ്ടെത്തുമെന്നതിനെപ്പറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നാണ് മറ്റൊരു വ്യാഖ്യാനം. 'മിഅ്‌റാജ്' രാത്രിയില്‍ മുഹമ്മദ് നബി(ﷺ) മൂസാ(عليه السلام)യെ കണ്ടെത്തിയതിനെപറ്റിയുള്ള ഹദീസാണ് ഈ വ്യാഖ്യാനത്തിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 'അദ്ദേഹത്തിന്(മൂസാ(عليه السلام)ക്ക്) അല്ലാഹുവിന്റെ സന്ദേശം ലഭിച്ചതിനെപറ്റി നിനക്ക് സംശയമുണ്ടാകരുത്' എന്നും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.