Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Ahzab — Ayah 9

33:9
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ٩
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക.1 അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
Footnotes
  • [1] ഹിജ്‌റ 5-ാം വര്‍ഷത്തില്‍ ഖുറൈശികളും സഖ്യകക്ഷികളും ചേര്‍ന്ന് 10000 പേര്‍ വരുന്ന ഒരു വന്‍സൈന്യം മദീന വളഞ്ഞ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റിയാണ് സൂചന. അഹ്‌സാബ് യുദ്ധം എന്ന പേരിലും ഖന്‍ദഖ് യുദ്ധം എന്ന പേരിലും ഈ സംഭവം അറിയപ്പെടുന്നു.