A translation of every ayah of the Quran in Malayalam.
ലും ഈ വിഷയം പരാമര്‍ശിച്ചിട്ടുണ്ട്. പര്‍വ്വതങ്ങളും പറവകളും ദാവൂദ് നബി(عليه السلام)യോടൊപ്പം അല്ലാഹുവിനെ പ്രകീർത്തിക്കുന്ന വചനങ്ങൾ ഏറ്റു ചൊല്ലിയിരുന്നു. അല്ലാഹു ഏത് തരം ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരാനും കഴിവുള്ളവനത്രെ.
2) കടുപ്പവും ഉറപ്പുമുള്ള ലോഹമാണല്ലോ ഇരുമ്പ്. അത് ഉരുക്കി ആവശ്യമുള്ള ആകൃതിയില്‍ വാര്‍ത്തെടുത്തിട്ടാണ് തങ്ങള്‍ക്കാവശ്യമുള്ള മിക്ക ആയുധങ്ങളും ഉപകരണങ്ങളും മനുഷ്യര്‍ നിര്‍മ്മിക്കുന്നത്. ഇരുമ്പിനെ 'മെരുക്കി'യെടുക്കാനുള്ള അറിവ് ദാവൂദ് നബി(عليه السلام)ക്ക് അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നത്രെ. 21:80ലും ഈ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
Loading…
Loading…