Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah Ya-Sin — Ayah 66

36:66
وَلَوۡ نَشَآءُ لَطَمَسۡنَا عَلَىٰٓ أَعۡيُنِهِمۡ فَٱسۡتَبَقُواْ ٱلصِّرَٰطَ فَأَنَّىٰ يُبۡصِرُونَ ٦٦
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു.1 എന്നിട്ടും പാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ അവര്‍ ശ്രമിച്ചേനെ. എന്നാല്‍ അവര്‍ക്കെങ്ങനെ കാണാന്‍ കഴിയും?
Footnotes
  • [1] തങ്ങള്‍ നിഷേധത്തിലേര്‍പ്പെട്ടിട്ടും റബ്ബ് എന്തുകൊണ്ട് ശിക്ഷിക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. മനുഷ്യനെ സ്തബ്ധനാക്കിക്കളയുന്ന ശിക്ഷകള്‍ ഇഹലോകത്തുവെച്ചു തന്നെ നല്കാന്‍ അല്ലാഹുവിന് കഴിയും. പക്ഷേ സജ്ജനങ്ങള്‍ക്കും ദുര്‍ജനങ്ങള്‍ക്കും ഒരുപോലെ ഇഹലോകത്ത് ഒരു പരിധിവരെ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കുക എന്ന നയമാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളത്.