Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Sad — Ayah 44

38:44
وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ ٤٤
ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.1 തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.
Footnotes
  • [1] അയ്യൂബ് നബി(عليه السلام)യുടെ ഭാര്യയെ ആരോഗ്യം വീണ്ടുകിട്ടിയാൽ നൂറ് അടി അടിക്കുമെന്ന് അവിടുന്ന് ശപഥം ചെയ്തിരുന്നു. അയ്യൂബ് നബി(عليه السلام)യുടെ രോഗാവസ്ഥയിൽ അവിടുത്തേക്ക് ദേഷ്യം വരാനിടയാക്കിയ ഒരു കാര്യം അവരിൽ നിന്നുണ്ടായപ്പോഴായിരുന്നു അത്. അതൊരു നിസാരമായ സംഗതിയായിരുന്നു. അവരാകട്ടെ ഏറെ നന്മ നിറഞ്ഞ ഒരു വനിതയും. എന്നാൽ ശപഥം ലംഘിക്കാതിരിക്കാന്‍ വേണ്ടി നൂറ് പുല്‍ക്കൊടികളടങ്ങുന്ന ഒരു കെട്ട് കൊണ്ട് അവരെ ഒരടി അടിക്കുവാന്‍ അല്ലാഹു നിര്‍ദേശിച്ചു. അങ്ങനെ ഈ മതവിധി മുഖേന അല്ലാഹു അവരിരുവർക്കും അവന്റെ കരുണ ചൊരിഞ്ഞുനൽകി.