Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Ghafir — Ayah 11

40:11
قَالُواْ رَبَّنَآ أَمَتَّنَا ٱثۡنَتَيۡنِ وَأَحۡيَيۡتَنَا ٱثۡنَتَيۡنِ فَٱعۡتَرَفۡنَا بِذُنُوبِنَا فَهَلۡ إِلَىٰ خُرُوجٖ مِّن سَبِيلٖ ١١
അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു.1 എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്തു പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ?
Footnotes
  • [1] ആത്മാവ് നൽകപ്പെടുന്നതിനു മുമ്പുള്ള നിർജീവാവസ്ഥയാണ് ആദ്യത്തേത്. ശേഷം അല്ലാഹു ജീവൻ നൽകുകയും ഭൂമിയിൽ ജീവിപ്പിക്കുകയും ചെയ്തു. ഏത് ജീവിയും മരണത്തോടെ നിര്‍ജീവാവസ്ഥയിലേക്ക് തന്നെ തിരിച്ചുപോകുന്നു. ആ നിര്‍ജീവാവസ്ഥയില്‍ നിന്ന് മനുഷ്യനെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്നു. ഇങ്ങനെ നിര്‍ജീവതയുടെ രണ്ട് ഘട്ടങ്ങളും, ജീവന്റെ രണ്ട് ഘട്ടങ്ങളുമാണ് മനുഷ്യനുള്ളത്.