Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Az-Zukhruf — Ayah 45

43:45
وَسۡـَٔلۡ مَنۡ أَرۡسَلۡنَا مِن قَبۡلِكَ مِن رُّسُلِنَآ أَجَعَلۡنَا مِن دُونِ ٱلرَّحۡمَٰنِ ءَالِهَةٗ يُعۡبَدُونَ ٤٥
നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.1
Footnotes
  • [1] 'പൂര്‍വ പ്രവാചകന്മാരില്‍ വിശ്വസിക്കുന്ന സമുദായങ്ങളോട്, വിശിഷ്യാ, അവരിലെ പണ്ഡിതന്മാരോട് ചോദിക്കൂ' എന്നാണ് ഈ വചനത്തിന്റെ ഉദ്ദേശ്യം എന്ന് മുൻഗാമികളിൽ പലരും വിശദീകരിച്ചിട്ടുണ്ട്. ഇസ്‌റാഅ്-മിഅ്റാജ് രാത്രിയിൽ മുൻഗാമികളായ നബിമാരെ കണ്ടപ്പോൾ അവരോട് നേരിട്ടുതന്നെ ചോദിക്കുകയാണ് ഉദ്ദേശ്യമെന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്. ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ലെന്ന് ഈ വചനം സമര്‍ഥിക്കുന്നു.