Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Az-Zukhruf — Ayah 53

43:53
فَلَوۡلَآ أُلۡقِيَ عَلَيۡهِ أَسۡوِرَةٞ مِّن ذَهَبٍ أَوۡ جَآءَ مَعَهُ ٱلۡمَلَٰٓئِكَةُ مُقۡتَرِنِينَ ٥٣
അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌?1
Footnotes
  • [1] സ്വര്‍ണാഭരണങ്ങളണിഞ്ഞ് മലക്കുകളുടെ അകമ്പടിയോടെ മൂസാ നബി(ﷺ) വരാത്തതെന്ത് എന്നാണ് ഫറോവയുടെ ചോദ്യം! യഥാർത്ഥത്തിൽ സ്വർണം ഇഹലോകത്ത് സ്ത്രീകളുടെ അലങ്കാരമാണ്. അത് പുരുഷന്മാർക്ക് യോജിക്കുകയില്ല. മലക്കുകൾ കൂടെ വരിക എന്നതിലല്ല കാര്യം. അവരുടെ സ്നേഹവും ആദരവുമാണ് പ്രധാനം. മൂസാ നബി(ﷺ) യേക്കാൾ ശ്രേഷ്ഠതയിൽ എത്രയോ താഴെയുള്ളവർക്കു വേണ്ടിപോലും മലക്കുകൾ പ്രാർത്ഥിക്കുകയും അവരെ മലക്കുകൾ ബഹുമാനിക്കുകയും ചെയ്യുന്നു.