Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Hujurat — Ayah 7

49:7
وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ ٧
അല്ലാഹുവിന്‍റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചു പോകുമായിരുന്നു.1 എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.
Footnotes
  • [1] നിങ്ങളുടെ അഭീഷ്ടമനുസരിച്ച് തീരുമാനമെടുക്കാനല്ല, അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് തന്നെ ആത്യന്തികമായി ഗുണകരമായത് ഏതെന്ന് നിങ്ങളേക്കാള്‍ അറിവുള്ളത് അല്ലാഹുവിന്റെ റസൂലിനാണ് എന്നര്‍ത്ഥം.