Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Hadid — Ayah 28

57:28
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَءَامِنُواْ بِرَسُولِهِۦ يُؤۡتِكُمۡ كِفۡلَيۡنِ مِن رَّحۡمَتِهِۦ وَيَجۡعَل لَّكُمۡ نُورٗا تَمۡشُونَ بِهِۦ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ٢٨
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്‌.1 ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
Footnotes
  • [1] പൂര്‍വവേദങ്ങളില്‍ വിശ്വസിച്ചിരുന്ന യഹൂദരുടെയും ക്രിസ്ത്യാനികളുടെയും കൂട്ടത്തില്‍ നിന്ന് ഇസ്‌ലാം ആശ്ലേഷിച്ചവരെപ്പറ്റിയാണ് ഈ വചനത്തിലെ പരാമര്‍ശമെന്നും ഇസ്‌ലാമിനു മുമ്പ് തൗറാത്തിലോ ഇന്‍ജീലിലോ വിശ്വസിച്ചതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഒരു വിഹിതവും, അനന്തരം വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിച്ചതിന് രണ്ടാമതൊരു വിഹിതവും അവര്‍ക്കുണ്ടായിരിക്കുമെന്നും വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു.