Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Mujadila — Ayah 2

58:2
ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمۡۖ إِنۡ أُمَّهَٰتُهُمۡ إِلَّا ٱلَّٰٓـِٔي وَلَدۡنَهُمۡۚ وَإِنَّهُمۡ لَيَقُولُونَ مُنكَرٗا مِّنَ ٱلۡقَوۡلِ وَزُورٗاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٞ ٢
നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍1 (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്‌. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്‌.
Footnotes
  • [1] റസൂലി(ﷺ)ന്റെ കാലത്ത് അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു ദുരാചാരമാണ് 'ദ്വിഹാര്‍'. 'ഇനിമേല്‍ നീയുമായുള്ള ലൈംഗികബന്ധം എനിക്ക് എന്റെ മാതാവുമായുള്ള ലൈംഗികബന്ധം പോലെ നിഷിദ്ധമാകുന്നു' എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരാള്‍ തന്റെ ഭാര്യയുമായുള്ള ബന്ധം വിഛേദിക്കുന്നതിന്നാണ് 'ദ്വിഹാര്‍' എന്ന് പറയുന്നത്.