A translation of every ayah of the Quran in Malayalam.
അവിശ്വാസികളുടെ സമൂഹത്തില്‍ നിന്ന് വിവാഹിതയായ ഒരു സ്ത്രീ ഇസ്ലാം സ്വീകരിച്ചുകൊണ്ട് മുസ്ലിം സമൂഹത്തിലേക്ക് വന്നാല്‍ എന്തു ചെയ്യണമെന്നാണ് ഇവിടെ വിവരിക്കുന്നത്. അവളെ അവിശ്വാസികളുടെ സമൂഹത്തിലേക്ക് തിരിച്ചയക്കരുത്. ഇസ്ലാം ആശ്ലേഷിച്ച ഒരു സ്ത്രീക്ക് ഒരു അവിശ്വാസിയുടെ ഭാര്യയായി തുടരാവുന്നതല്ല. എന്നാല്‍ അവിശ്വാസിയായ ഭര്‍ത്താവ് അവള്‍ക്ക് കൊടുത്ത വിവാഹസമ്മാനം (മഹ്ര്) മുസ്ലിംകള് അയാള്‍ക്ക് നൽകേണ്ടതാണ്. ഏതൊരു മുസ്ലിമിനും ആ സ്ത്രീയെ ന്യായമായ മഹ്ര് നിശ്ചയിച്ച് (ഇദ്ദഃ കഴിഞ്ഞശേഷം) വിവാഹം കഴിക്കാവുന്നതുമാണ്.
5) ഇസ്ലാം ആശ്ലേഷിച്ച ഒരാള്‍ക്ക് അവിശ്വാസിനിയായ സ്ത്രീയുമായി ദാമ്പത്യബന്ധം തുടരാന്‍ പറ്റില്ല.
6) മുസ്ലിംകളുടെ ഭാര്യമാരാരെങ്കിലും അവിശ്വാസികളായി മാറുകയും, അവിശ്വാസികളില്‍ ആരുമായെങ്കിലും വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ ആദ്യഭര്‍ത്താവ് നല്കിയ മഹ്ര് അമുസ്ലിം സമൂഹത്തോട് വസൂല്‍ ചെയ്യാന്‍ മുസ്ലിംകള്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
Loading…
Loading…