Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah At-Tahrim — Ayah 1

66:1
يَٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ ١
ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌?1 അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Footnotes
  • [1]

    പ്രവാചകപത്‌നിമാര്‍ ഉന്നതമായ ധാര്‍മിക മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നുവെങ്കിലും സ്ത്രീ സഹജമായ ചില ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടായിരുന്നു. നബി(ﷺ)ക്ക് മറ്റു പത്‌നിമാരോടുള്ളതിനെക്കാള്‍ കൂടുതല്‍ സ്‌നേഹം തങ്ങളോടായിരിക്കണമെന്ന് അവരില്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു.

    ഒരിക്കല്‍ നബി(ﷺ) പത്‌നിമാരില്‍ ഒരാളായ സൈനബ് ബിന്‍തു ജഹ്ശിന്റെ വീട്ടില്‍വെച്ച് അല്പം തേന്‍ കഴിച്ചു. ഈ വിവരം എങ്ങനെയോ ആഇശയും ഹഫ്‌സയും അറിഞ്ഞു. അവര്‍ക്കത് അത്ര ഇഷ്ടമായില്ല. അവരിരുവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. നബി(ﷺ) തങ്ങളുടെ അടുത്തുവന്നാല്‍ 'താങ്കള്‍ 'മഗാഫിര്‍' പശ ചവച്ചുവല്ലേ, താങ്കളുടെ വായ് വാസനിക്കുന്നു' എന്ന് അവിടത്തോട് പറയണമെന്നായിരുന്നു ഈ തീരുമാനം. താന്‍ അല്പം തേന്‍ കഴിച്ചതേയുള്ളൂവെന്ന് നബി(ﷺ) അവരോട് വ്യക്തമാക്കുകയും, സഹധര്‍മിണികളുടെ അനിഷ്ടം പരിഗണിച്ച് ഇനിമേല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. അല്ലാഹു അനുവദനീയമാക്കിയ തേന്‍ ഭാര്യമാരുടെ താല്പര്യം മാനിച്ച് വര്‍ജിക്കാന്‍ തീരുമാനിച്ചത് ഉചിതമായില്ലെന്ന് അല്ലാഹു ഈ വചനത്തില്‍ നബി(ﷺ)യെ ഉണര്‍ത്തുന്നു.