Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Jinn — Ayah 9

72:9
وَأَنَّا كُنَّا نَقۡعُدُ مِنۡهَا مَقَٰعِدَ لِلسَّمۡعِۖ فَمَن يَسۡتَمِعِ ٱلۡأٓنَ يَجِدۡ لَهُۥ شِهَابٗا رَّصَدٗا ٩
(ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍1 ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും എന്നും (അവര്‍ പറഞ്ഞു.)
Footnotes
  • [1] 'ഇപ്പോള്‍' എന്ന വാക്കിന് ഖുര്‍ആന്‍ അവതരിച്ച് തുടങ്ങിയതിനുശേഷം എന്നാണ് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്. വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ജിന്നുകള്‍ ഉപരിലോകത്ത് നിന്ന് മലക്കുകളുടെ സംസാരം ശ്രദ്ധിച്ചുകേട്ടിരുന്നുവെന്നും പിന്നീട് അതിന് ശ്രമിക്കുമ്പോൾ തീജ്വാല അവരെ പിന്തുടരുന്നുവെന്നും ഈ ആയത്ത് അറിയിക്കുന്നു.