Abdul-Hamid Haidar & Kanhi Muhammad

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Malayalam.

Abdul-Hamid Haidar & Kanhi Muhammad translation for Surah Al-Anfal — Ayah 39

8:39
وَقَٰتِلُوهُمۡ حَتَّىٰ لَا تَكُونَ فِتۡنَةٞ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِۚ فَإِنِ ٱنتَهَوۡاْ فَإِنَّ ٱللَّهَ بِمَا يَعۡمَلُونَ بَصِيرٞ ٣٩
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ1 നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌.
Footnotes
  • [1] നബി(ﷺ) പരസ്യമായി പ്രബോധനം നടത്തുകയും അതു ശ്രദ്ധിച്ചു കേട്ടവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തപ്പോള്‍ സത്യനിഷേധികള്‍ നബി(ﷺ)യെയും മുസ്‌ലിംകളെയും ഉന്മൂലനം ചെയ്യാന്‍ വേണ്ടി യുദ്ധം തുടങ്ങുകയാണ് ചെയ്തത്. ഇസ്‌ലാം പ്രചരിക്കുന്നതിന് തടസം സൃഷ്ടിക്കുന്ന അത്തരം പ്രവണതകളെ പ്രതിരോധിക്കുക ഇസ്‌ലാമിക യുദ്ധത്തിൻ്റെ ലക്ഷ്യങ്ങളിലൊന്നാണ്.