Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Fath — Ayah 15

سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا ١٥
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഹുദൈബിയ്യ സന്ധിക്ക് ശേഷം അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം നൽകിയ ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുക്കൾ എടുക്കുന്നതിനായി നിങ്ങൾ പുറപ്പെട്ടാൽ, അല്ലാഹു പിന്നിലാക്കിയ ഇക്കൂട്ടർ പറയും: നിങ്ങളോടൊപ്പം വരാനും, അതിൽ നിന്നൊരു പങ്ക് എടുക്കാനും ഞങ്ങളെയും അനുവദിക്കൂ! ഹുദൈബിയ്യ സന്ധിക്ക് ശേഷം (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് മാത്രമായി ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുക്കൾ നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം തിരുത്തി കുറിക്കാനാണ് ഈ പിന്നോക്കം നിന്നവർ ഉദ്ദേശിക്കുന്നത്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ആ യുദ്ധാർജ്ജിത സ്വത്തുക്കൾ എടുക്കാൻ നിങ്ങൾ ഞങ്ങളെ അനുഗമിക്കേണ്ടതില്ല. ഹുദൈബിയ്യ സന്ധിയിൽ പങ്കെടുത്തവർക്ക് മാത്രമായി അല്ലാഹു വാഗ്ദാനം ചെയ്തതാണ് ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുക്കൾ. അപ്പോൾ അവർ പറയും: നിങ്ങളോടൊപ്പം വരാതെ നിങ്ങൾ ഞങ്ങളെ തടയുന്നത് അല്ലാഹുവിൻ്റെ കൽപ്പന കൊണ്ടൊന്നുമല്ല. മറിച്ച്, ഞങ്ങളോടുള്ള അസൂയ കാരണത്താൽ മാത്രമാണ്. എന്നാൽ ഈ പിന്തിരിപ്പന്മാർ പറയുന്നത് പോലെയല്ല കാര്യം! അല്ല! അവർ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ - വളരെ കുറച്ചല്ലാതെ - ഗ്രഹിച്ചിട്ടേയില്ല. അതു കൊണ്ടാണ് അല്ലാഹുവിനെ ധിക്കരിക്കുവാൻ അവർക്ക് കഴിഞ്ഞത്.