Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah An-Najm — Ayah 32

ٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ٣٢
വൻപാപങ്ങളിൽ നിന്നും -ചെറുപാപങ്ങളൊഴികെ- മ്ലേഛകരമായ തിന്മകളിൽ നിന്നും വിട്ടുനിൽക്കുന്നവർ. വൻപാപങ്ങൾ ഉപേക്ഷിക്കുകയും, സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്താൽ ചെറുപാപങ്ങൾ പൊറുക്കപ്പെടും. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അങ്ങയുടെ രക്ഷിതാവ് വിശാലമായ പാപമോചനമുള്ളവനാകുന്നു. തൻ്റെ അടിമകൾ എപ്പോൾ പശ്ചാത്തപിച്ചാലും അവൻ അവർക്ക് പൊറുത്തു കൊടുക്കും. അവൻ നിങ്ങളുടെ അവസ്ഥാന്തരങ്ങളെ കുറിച്ചും, നിങ്ങളുടെ എല്ലാ കാര്യങ്ങളെ കുറിച്ചും ഏറെ അറിവുള്ളവനാണ്. നിങ്ങളുടെ പിതാവായ ആദമിനെ സൃഷ്ടിച്ച വേളയിലും, നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങൾ ഗർഭസ്ഥശിശുക്കളായിരുന്ന -ഘട്ടംഘട്ടമായി സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്ന- വേളയിലുമെല്ലാം അവന് നിങ്ങളുടെ ഒരു കാര്യവും അവ്യക്തമായിട്ടില്ല. അതിനാൽ നിങ്ങൾ സ്വയം തന്നെ ഞങ്ങൾ സൂക്ഷ്മതയുള്ളവരാണെന്ന് ആത്മപ്രശംസ നടത്താതിരിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും ശരിയാംവണ്ണം അല്ലാഹുവിനെ സൂക്ഷിക്കുന്നത് ആരെല്ലാമാണെന്ന് അവന് നന്നായറിയാം.