Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 10

وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ١٠
അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നതിൽ നിന്ന് എന്താണ് നിങ്ങളെ തടയുന്നത്?! അല്ലാഹുവിൻ്റെ അന്തിമാവകാശത്തിന് കീഴിലാണ് ആകാശഭൂമികൾ ഉണ്ടായിരിക്കുക. അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങളിൽ -മക്കാ വിജയത്തിന് മുൻപ്- അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് തൻ്റെ സമ്പാദ്യം ദാനം ചെയ്തവരും, ഇസ്ലാമിൻ്റെ സംരക്ഷണത്തിനായി (ഇസ്ലാമിനെ) നിഷേധിച്ചവർക്കെതിരെ പോരാടിയവരും, മക്കാവിജയത്തിന് ശേഷം ദാനം ചെയ്തവരും പോരാടിയവരും സമന്മാരാവുകയില്ല. വിജയത്തിന് മുൻപ് ദാനം ചെയ്യുകയും അല്ലാഹുവിൻ്റെ മാർഗത്തിൽ പോരാടുകയും ചെയ്തവർ തന്നെയാണ് അതിന് ശേഷം ദാനം ചെയ്യുകയും പോരാടുകയും ചെയ്തവരെക്കാൾ അല്ലാഹുവിങ്കൽ കൂടുതൽ മഹത്തരമായ സ്ഥാനവും, ഉയർന്ന പദവിയും ഉള്ളവർ. രണ്ടു വിഭാഗത്തിനും അല്ലാഹു സ്വർഗം വാഗ്ദാനം നൽകിയിട്ടുണ്ട്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.