Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 16

۞ أَلَمۡ يَأۡنِ لِلَّذِينَ ءَامَنُوٓاْ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا يَكُونُواْ كَٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلُ فَطَالَ عَلَيۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ١٦
അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവർക്ക് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലേക്കും, ഖുർആനിൽ അവതരിച്ച (സ്വർഗ)വാഗ്ദാനങ്ങളിലേക്കും, (നരകത്തെ കുറിച്ചുള്ള) താക്കീതുകളിലേക്കും കീഴൊതുങ്ങാനുള്ള നേരമായില്ലേ?! തൗറാത്ത് നൽകപ്പെട്ട യഹൂദരെയും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളെയും പോലെ ഹൃദയം കടുത്തു പോകാതിരിക്കാനും; അവർക്കും അവരിലേക്ക് നബിമാർ നിയോഗിക്കപ്പെടുന്നതിൻ്റെയും ഇടയിലുള്ള കാലദൈർഘ്യം അധികരിച്ചപ്പോൾ അവരുടെ ഹൃദയങ്ങൾ കടുത്തു പോയി. അവരിൽ ധാരാളം പേർ അല്ലാഹുവിനെ അനുസരിക്കുന്നത് അവസാനിപ്പിക്കുകയും, അവനെ ധിക്കരിക്കുകയും ചെയ്യുന്നവരാണ്.