Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 18

إِنَّ ٱلۡمُصَّدِّقِينَ وَٱلۡمُصَّدِّقَٰتِ وَأَقۡرَضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعَفُ لَهُمۡ وَلَهُمۡ أَجۡرٞ كَرِيمٞ ١٨
തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ദാനധർമ്മമായി നൽകുന്ന സ്ത്രീ പുരുഷന്മാർക്കും, നല്ല മനസ്സോടെ -എടുത്തു പറയുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യാതെ- തങ്ങളുടെ സമ്പാദ്യം ദാനം നൽകുന്നവർക്കും അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി നൽകപ്പെടും. ഓരോ നന്മക്കും അതിൻ്റെ പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും, അനേകം ഇരട്ടികളായുമാണ് പ്രതിഫലം. അതോടൊപ്പം മാന്യമായ പ്രതിഫലം അല്ലാഹുവിങ്കൽ അവർക്ക് വേറെയുമുണ്ട്; സ്വർഗമാണത്.