Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 20

ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ٢٠
അറിയുക! ഇഹലോക ജീവിതമെന്നാൽ ശരീരങ്ങൾക്ക് വിനോദവും, ഹൃദയങ്ങൾക്ക് ആസ്വാദനവും, നിങ്ങൾക്ക് ഭംഗി സ്വീകരിക്കാൻ ഒരു അലങ്കാരവും, അധികാരത്തിലും സമ്പത്തിലും നിങ്ങൾ പരസ്പരം അഹങ്കരിക്കലും, സമ്പാദ്യത്തിൻ്റെയും സന്താനങ്ങളുടെയും പേരിൽ നിങ്ങൾ പൊങ്ങച്ചം നടിക്കലുമാകുന്നു. ഒരു മഴയുടെ ഉദാഹരണം പോലെ. അതിലൂടെ മുളച്ചു പൊന്തിയ ചെടികൾ കർഷകരെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ ദിവസമേറെ കഴിയുന്നതിന് മുൻപ് തന്നെ അവയതാ ഉണങ്ങിത്തുടങ്ങുന്നു. അപ്പോൾ -മനുഷ്യാ!- പച്ച പുതച്ചു നിന്നിരുന്ന ആ ചെടികൾ മഞ്ഞ നിറമായി മാറിയത് നിനക്ക് കാണാൻ കഴിയും. പിന്നെയതാ, അല്ലാഹു അതിനെ നുരുമ്പിയ വൈക്കോൽ പോലെയാക്കുന്നു. എന്നാൽ പരലോകത്ത് (ഇസ്ലാമിനെ) നിഷേധിച്ചവർക്കും കപടവിശ്വാസികൾക്കും കടുത്ത ശിക്ഷയുണ്ട്. എന്നാൽ അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് അവരുടെ തെറ്റുകൾക്ക് പാപമോചനവും അല്ലാഹുവിൻ്റെ തൃപ്തിയുമുണ്ട്. ഇഹലോകജീവിതമെന്നാൽ ഉറച്ചു നിൽക്കാത്ത, നശിച്ചു പോകുന്ന ഒരു വിഭവം മാത്രമാകുന്നു. ആരെങ്കിലും അവസാനിക്കുന്ന ഈ ലോകത്തെ വിഭവങ്ങളെ (എന്നെന്നും നിലനിൽക്കുന്ന) പരലോക വിഭവങ്ങൾക്ക് മേലെ സ്ഥാനം നൽകുന്നെങ്കിൽ അവൻ കടുത്ത നഷ്ടക്കാരൻ തന്നെ.