Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 3

هُوَ ٱلۡأَوَّلُ وَٱلۡأٓخِرُ وَٱلظَّٰهِرُ وَٱلۡبَاطِنُۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٌ ٣
അവനാകുന്നു ആദ്യമേയുള്ളവൻ; അവന് മുൻപ് ഒന്നും തന്നെയില്ല. അവനാകുന്നു എന്നെന്നുമുണ്ടായിരിക്കുന്നവൻ; അവന് ശേഷം ഒന്നും തന്നെയില്ല. അവനാകുന്നു സർവ്വോന്നതൻ; അവന് മുകളിൽ ഒന്നും തന്നെയില്ല. അവനാകുന്നു സമീപസ്ഥൻ; അവനെക്കാൾ അടുത്തായി ഒന്നുമില്ല. അവൻ എല്ലാ കാര്യവും അറിയുന്നവനാകുന്നു; യാതൊന്നും അവൻ അറിയാതെ പോവുകയില്ല.