Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 6

يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِۚ وَهُوَ عَلِيمُۢ بِذَاتِ ٱلصُّدُورِ ٦
രാത്രിയെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു; അപ്പോൾ ഇരുട്ട് പരക്കുകയും, ജനങ്ങൾ ഉറക്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. പകലിനെ അവൻ രാത്രിയിൽ പ്രവേശിപ്പിക്കുന്നു; അപ്പോൾ പ്രകാശം പരക്കുകയും, ജനങ്ങൾ തങ്ങളുടെ വ്യവഹാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നു. അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അങ്ങേയറ്റം അറിയുന്നവനാകുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല.