Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 8

وَمَا لَكُمۡ لَا تُؤۡمِنُونَ بِٱللَّهِ وَٱلرَّسُولُ يَدۡعُوكُمۡ لِتُؤۡمِنُواْ بِرَبِّكُمۡ وَقَدۡ أَخَذَ مِيثَٰقَكُمۡ إِن كُنتُم مُّؤۡمِنِينَ ٨
അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് എന്താണ് നിങ്ങളെ തടസ്സപ്പെടുത്തുന്നത്?! അല്ലാഹുവിൻ്റെ ദൂതരാകട്ടെ; നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നതിനായി അവനിലേക്ക് ക്ഷണിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിതാക്കളുടെ മുതുകിൽ നിന്ന് നിങ്ങളെ പുറത്തു കൊണ്ടു വന്നതിന് ശേഷം അല്ലാഹുവിൽ നിങ്ങൾ വിശ്വസിക്കണമെന്ന കരാർ അവൻ നിങ്ങളോട് വാങ്ങിയിട്ടുമുണ്ട്. നിങ്ങൾ (ഇസ്ലാമിൽ) വിശ്വസിക്കുന്നവരാണെങ്കിൽ!