Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hashr — Ayah 11

۞ أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ لَئِنۡ أُخۡرِجۡتُمۡ لَنَخۡرُجَنَّ مَعَكُمۡ وَلَا نُطِيعُ فِيكُمۡ أَحَدًا أَبَدٗا وَإِن قُوتِلۡتُمۡ لَنَنصُرَنَّكُمۡ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ ١١
അല്ലാഹുവിൻ്റെ റസൂലേ! മനസ്സിൽ (ഇസ്ലാമിനോടുള്ള) നിഷേധം ഒളിപ്പിച്ചു വെക്കുകയും, പുറത്തേക്ക് വിശ്വാസം പ്രകടമാക്കുകയും ചെയ്ത കൂട്ടരെ നീ കണ്ടില്ലേ?! മാറ്റത്തിരുത്തലുകൾ വരുത്തപ്പെട്ട തൗറാത്ത് പിൻപറ്റുന്ന അവിശ്വാസത്തിൽ അവരുടെ സഹോദരങ്ങളായ യഹൂദരോട് അവർ പറയുന്നു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ തന്നെ പിടിച്ചു നിൽക്കുക! ഞങ്ങളൊരിക്കലും നിങ്ങളെ അപമാനിക്കില്ല. നിങ്ങളെ അവർക്ക് വിട്ടുകൊടുക്കുകയുമില്ല. മുസ്ലിംകളെങ്ങാനും നിങ്ങളെ പുറത്താക്കിയാൽ നിങ്ങളോടുള്ള ഐക്യസൂചകമായി ഞങ്ങളും പുറത്തു പോരുക തന്നെ ചെയ്യും. നിങ്ങളോടൊപ്പം വരുന്നതിൽ നിന്ന് ഞങ്ങളെ തടയുന്ന ഒരാളെയും ഞങ്ങൾ അനുസരിക്കില്ല. അവരെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ അവർക്കെതിരെ ഞങ്ങൾ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്.എന്നാൽ അല്ലാഹു സാക്ഷ്യം വഹിക്കുന്നു: തീർച്ചയായും ഈ കപടവിശ്വാസികൾ തനിച്ച കള്ളന്മാരാണ്. നിങ്ങൾ പുറത്താക്കപ്പെട്ടാൽ ഞങ്ങളും പുറത്തു പോരും; നിങ്ങളോടൊപ്പം ഞങ്ങളും യുദ്ധം ചെയ്യും എന്നതെല്ലാം അവൻ്റെ വിടുവായത്തം മാത്രമാണ്.