Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hashr — Ayah 14

لَا يُقَٰتِلُونَكُمۡ جَمِيعًا إِلَّا فِي قُرٗى مُّحَصَّنَةٍ أَوۡ مِن وَرَآءِ جُدُرِۭۚ بَأۡسُهُم بَيۡنَهُمۡ شَدِيدٞۚ تَحۡسَبُهُمۡ جَمِيعٗا وَقُلُوبُهُمۡ شَتَّىٰۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ ١٤
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! യഹൂദർ ഉയരമുള്ള മതിലുകൾ കൊണ്ട് കോട്ട കെട്ടിയ പട്ടണങ്ങളിൽ വെച്ചോ, മതിലുകൾക്ക് പിന്നിൽ നിന്നോ അല്ലാതെ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവരുടെ ഭീരുത്വം നിങ്ങളെ മുഖാമുഖം നേരിടാൻ അവരെ സമ്മതിക്കുകയില്ല. അവർക്കിടയിലുള്ള പ്രശ്നങ്ങൾ തന്നെ പരസ്പര ശത്രുത കാരണത്താൽ വളരെ കടുത്തതാണ്. അവർ അഭിപ്രായൈക്യമുള്ളവരും, ഒത്തൊരുമയുള്ളവരുമാണെന്ന് നീ ധരിക്കുന്നു; എന്നാൽ അവരുടെ ഹൃദയങ്ങൾ ഭിന്നിപ്പിലും അഭിപ്രായവ്യത്യാസത്തിലുമാണ് എന്നതാണ് യാഥാർഥ്യം. കാര്യങ്ങളെ ബുദ്ധിപരമായി മനസ്സിലാക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് ഈ നിലക്ക് അഭിപ്രായവ്യത്യാസവും ശത്രുതയും അവർക്കിടയിൽ ഉടലെടുത്തത്. കാരണം ബുദ്ധിയുണ്ടായിരുന്നെങ്കിൽ അവർ സത്യം മനസ്സിലാക്കുകയും അത് പിൻപറ്റുകയും അതിൽ അഭിപ്രായവ്യത്യാസത്തിൽ ആകാതിരിക്കുകയും ചെയ്യുമായിരുന്നു.