Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hashr — Ayah 23

هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ ٢٢ هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ ٢٣
അവനാകുന്നു അല്ലാഹു; അവനല്ലാതെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും തന്നെയില്ല. മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. ഇഹ-പരലോകങ്ങളിൽ വിശാലമായ കാരുണ്യമുള്ളവനായ 'റഹ്മാനും', അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ 'റഹീമു'മത്രെ അവൻ. അവൻ്റെ കാരുണ്യം ലോകങ്ങളെ മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നു. സർവ്വാധിരാജനായ, രാജാധികാരിയായ 'അൽ-മലിക്'. എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധനായ, മഹത്വമുള്ളവനായ 'അൽ-ഖുദ്ദൂസ്'. സർവ്വ ന്യൂനതകളിൽ നിന്നും മുക്തനായ 'അസ്സലാം'. പ്രശോഭിതമായ തെളിവുകൾ കൊണ്ട് തൻ്റെ ദൂതന്മാരെ സത്യപ്പെടുത്തിയവനായ 'അൽ-മുഅ്മിൻ'. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന 'അൽ-മുഹൈമിൻ'. അപരാജിതനായ, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത, പ്രതാപവാനായ 'അൽ-അസീസ്'. തൻ്റെ ശക്തിയും അധികാരവും കൊണ്ട് എല്ലാം അടക്കി വാഴുന്ന 'അൽ-ജബ്ബാർ'. സർവ്വാധികാരിയായ 'അൽ-മുതകബ്ബിർ'. ബഹുദൈവാരാധകർ അല്ലാഹുവിൽ പങ്കു ചേർക്കുന്ന വിഗ്രഹങ്ങളിൽ നിന്നും മറ്റ് ആരാധ്യവസ്തുക്കളിൽ നിന്നും അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.