Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hashr — Ayah 9

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلۡإِيمَٰنَ مِن قَبۡلِهِمۡ يُحِبُّونَ مَنۡ هَاجَرَ إِلَيۡهِمۡ وَلَا يَجِدُونَ فِي صُدُورِهِمۡ حَاجَةٗ مِّمَّآ أُوتُواْ وَيُؤۡثِرُونَ عَلَىٰٓ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةٞۚ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ٩
മുഹാജിറുകൾക്ക് മുൻപ് മദീനയിൽ താമസമാക്കിയ അൻസ്വാറുകളും. അല്ലാഹുവിലും അവൻ്റെ ദൂതനിലുമുള്ള വിശ്വാസത്തെയാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. മക്കയിൽ നിന്ന് തങ്ങളുടെ അടുത്തേക്ക് പാലായനം ചെയ്തു വന്നവരെ അവർ സ്നേഹിക്കുന്നു. തങ്ങൾക്ക് നൽകപ്പെടാത്ത, 'ഫയ്ഇ'ൻ്റെ സ്വത്തിൽ നിന്ന് അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്തു വന്ന മുഹാജിറുകൾക്ക് നൽകപ്പെട്ടതിൽ അവരുടെ മനസ്സിൽ യാതൊരു ഈർഷ്യതയോ അസൂയയോ ഇല്ല. ദാരിദ്ര്യത്തിലാണെങ്കിലും, ആവശ്യങ്ങളുണ്ടെങ്കിലും, ഭൗതികനേട്ടങ്ങളിൽ സ്വന്തങ്ങളെക്കാൾ അവർ മുഹാജിറുകൾക്കാണ് മുൻഗണന നൽകുന്നത്. ആരെയെങ്കിലും ഭൗതികപ്രമത്തതയിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തുകയും, അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ ചിലവഴിക്കുകയും ചെയ്താൽ; അവർ തന്നെയാകുന്നു ആഗ്രഹിക്കുന്ന സ്വർഗം നേടിയെടുത്തും, ഭയാനകമായ നരകത്തിൽ നിന്ന് രക്ഷപ്പെട്ടും വിജയികളായവർ.