Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Mumtahanah — Ayah 1

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ عَدُوِّي وَعَدُوَّكُمۡ أَوۡلِيَآءَ تُلۡقُونَ إِلَيۡهِم بِٱلۡمَوَدَّةِ وَقَدۡ كَفَرُواْ بِمَا جَآءَكُم مِّنَ ٱلۡحَقِّ يُخۡرِجُونَ ٱلرَّسُولَ وَإِيَّاكُمۡ أَن تُؤۡمِنُواْ بِٱللَّهِ رَبِّكُمۡ إِن كُنتُمۡ خَرَجۡتُمۡ جِهَٰدٗا فِي سَبِيلِي وَٱبۡتِغَآءَ مَرۡضَاتِيۚ تُسِرُّونَ إِلَيۡهِم بِٱلۡمَوَدَّةِ وَأَنَا۠ أَعۡلَمُ بِمَآ أَخۡفَيۡتُمۡ وَمَآ أَعۡلَنتُمۡۚ وَمَن يَفۡعَلۡهُ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ١
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! എൻ്റെയും നിങ്ങളുടെയും ശത്രുക്കളെ സ്നേഹിച്ചും, അവരുമായി ആത്മബന്ധം സ്ഥാപിച്ചും നിങ്ങളവരെ ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങളുടെ നബി നിങ്ങൾക്ക് എത്തിച്ചു തന്ന മതത്തെ അവർ നിഷേധിച്ചിരിക്കുന്നു. നബിയെ അദ്ദേഹത്തിൻ്റെ നാട്ടിൽ നിന്നും, അതു പോലെ നിങ്ങളെ നിങ്ങളുടെ നാടായ മക്കയിൽ നിന്നും അവർ പുറത്താക്കുന്നു. അവർക്ക് നിങ്ങളുമായുള്ള കുടുംബബന്ധമോ അടുപ്പമോ ഒന്നും അവർ പരിഗണിക്കുന്നില്ല. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ നിങ്ങൾ വിശ്വസിച്ചു എന്നതു കൊണ്ട് മാത്രമാണിതെല്ലാം. എൻ്റെ മാർഗത്തിൽ കഠിനപരിശ്രമത്തിൽ ഏർപ്പെടാനും, എൻ്റെ തൃപ്തി അന്വേഷിച്ചു കൊണ്ടുമാണ് നിങ്ങൾ വന്നിട്ടുള്ളതെങ്കിൽ. അവരോടുള്ള സ്നേഹത്താൽ മുസ്ലിംകളുടെ രഹസ്യവാർത്തകൾ നിങ്ങൾ അവർക്കെത്തിച്ചു കൊടുക്കുന്നു. അതിൽ നിങ്ങൾ പരസ്യമാക്കിയതും രഹസ്യമാക്കിയതും എന്തെല്ലാമാണെന്ന് എനിക്ക് നന്നായി അറിയാം. ഇതോ ഇതല്ലാത്ത മറ്റു കാര്യങ്ങളോ ഒന്നും എനിക്ക് അവ്യക്തമാവുകയില്ല. ഈ പറയപ്പെട്ട സ്നേഹബന്ധവും മൈത്രീബന്ധവും (ഇസ്ലാമിനെ) നിഷേധിച്ചവരുമായി ആരെങ്കിലും വെച്ചു പുലർത്തുന്നെങ്കിൽ അവൻ മദ്ധ്യമനിലപാടിൽ നിന്ന് വ്യതിചലിച്ചിരിക്കുകയും, സത്യത്തിൽ നിന്ന് വഴിതെറ്റുകയും, ശരിയിൽ നിന്ന് തെന്നി മാറുകയും ചെയ്തിരിക്കുന്നു.