Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Munafiqun — Ayah 4

۞ وَإِذَا رَأَيۡتَهُمۡ تُعۡجِبُكَ أَجۡسَامُهُمۡۖ وَإِن يَقُولُواْ تَسۡمَعۡ لِقَوۡلِهِمۡۖ كَأَنَّهُمۡ خُشُبٞ مُّسَنَّدَةٞۖ يَحۡسَبُونَ كُلَّ صَيۡحَةٍ عَلَيۡهِمۡۚ هُمُ ٱلۡعَدُوُّ فَٱحۡذَرۡهُمۡۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ٤
നോക്കി നിന്നാൽ അവരുടെ ശരീരപ്രകൃതികളും രൂപങ്ങളും നിന്നെ അത്ഭുതപ്പെടുത്തും; കാരണം അത്ര മാത്രം അനുഗ്രഹങ്ങളിലും സുഖാഢംഭരങ്ങളിലുമാണ് അവർ ജീവിക്കുന്നത്. അവർ സംസാരിച്ചാൽ നീ അത് കേട്ടിരുന്നു പോകും; അത്ര മാത്രം മനോഹരമാണ് വാക്കുകൾ! അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ സദസ്സിൽ ചാരി വെച്ച മരത്തടി പോലെയാണ് അവർ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. നീ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല; അതവർ ഉൾക്കൊള്ളുന്നുമില്ല. എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്നാണ് അവർ ധരിക്കുന്നത്; അത്ര വലിയ പേടിത്തൊണ്ടന്മാരാണ് അവർ. അവർ തന്നെയാകുന്നു യഥാർഥ ശത്രു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ സൂക്ഷിക്കുക! നിൻ്റെ രഹസ്യങ്ങൾ അവർ പരസ്യമാക്കുകയോ, നിനക്കെതിരെ അവർ തന്ത്രം മെനയുകയോ ചെയ്തേക്കാം. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങനെയാണ് ഇത്ര വ്യക്തമായ തെളിവുകൾ ദർശിച്ചിട്ടും അവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിപ്പോയത്?!