Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Muddaththir — Ayah 31

وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ٣١
നരകത്തിൻ്റെ കാവൽക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. മനുഷ്യർക്ക് അവരെ പരാജയപ്പെടുത്തുക സാധ്യമേയല്ല. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഒരു പരീക്ഷണമായല്ലാതെ ഈ എണ്ണം അവൻ നിശ്ചയിച്ചിട്ടില്ല. ഇതെല്ലാം കേട്ടാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് തോന്നിയതെല്ലാം പറയും; അതാകട്ടെ, അവരുടെ ശിക്ഷ ഇരട്ടിയാകാൻ കാരണമാകുന്നതുമാണ്. തൗറാത്ത് നൽകപ്പെട്ട യഹൂദർക്കും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കൾക്കും ഖുർആൻ അവതരിച്ചിട്ടുള്ളത് തങ്ങളുടെ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണെന്ന് ദൃഢബോധ്യം വരും. വേദക്കാർ ഖുർആനിലുള്ളതിനോട് യോജിക്കുമ്പോൾ അത് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ വിശ്വാസവും വർദ്ധിപ്പിക്കും. അങ്ങനെ യഹൂദ-നസ്വാറാക്കൾക്കും മുസ്ലിംകൾക്കും കാര്യങ്ങൾ സംശയലേശമന്യെ ബോധ്യപ്പെടും. (ഇസ്ലാമിൻ്റെ കാര്യത്തിൽ) സംശയത്തിലായവരും നിഷേധികളും പറയും: 'എന്താണ് അല്ലാഹു വിചിത്രമായ ഈ എണ്ണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്?' ഈ എണ്ണം നിഷേധിച്ചവരെ അല്ലാഹു വഴികേടിലാക്കുന്നതിൻ്റെയും അതിനെ സത്യപ്പെടുത്തിയവനെ സന്മാർഗത്തിലാക്കുന്നതിൻ്റെയും ഉദാഹരണമാണിത്. നിൻ്റെ രക്ഷിതാവിൻ്റെ സൈന്യത്തിൻ്റെ എണ്ണം ഒരാൾക്കും അറിയുകയില്ല; അതിനു മാത്രം ധാരാളമുണ്ട് അവർ. നരകം അല്ലാഹുവിൻ്റെ മഹത്വം മനുഷ്യർക്ക് ബോധ്യപ്പെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാകുന്നു.