Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Fath — Ayah 10

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا ١٠
അല്ലാഹുവിൻ്റെ റസൂലേ! മക്കയിലെ ബഹുദൈവാരാധകരുമായി യുദ്ധം ചെയ്യാമെന്ന് അങ്ങയുമായി 'ബയ്അതുൽ രിദ്വ്വാൻ' ഉടമ്പടിയിൽ ഏർപ്പെടുന്നവർ അല്ലാഹുവിനോടാണ് ഉടമ്പടിയിൽ ഏർപ്പെടുന്നത്. കാരണം അവനാണ് ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാൻ കൽപ്പിച്ചത്. അവനാണ് അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതും. അവർ ആ ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അല്ലാഹുവിൻ്റെ കൈ അവരുടെ കൈകൾക്ക് മീതെയുണ്ട്. അവൻ അവരെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. ആരെങ്കിലും തൻ്റെ ഉടമ്പടി ലംഘിക്കുകയും, അല്ലാഹുവിനോട് അവൻ ചെയ്ത കരാർ പാലിക്കാതെ പോവുകയും ചെയ്താൽ, തൻ്റെ ഉടമ്പടിയും കരാറും ലംഘിച്ചതിൻ്റെ ഉപദ്രവം അവനിലേക്ക് തന്നെയാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവിന് അതൊരു ഉപദ്രവവും അത് ഏൽപ്പിക്കുകയില്ല. എന്നാൽ അല്ലാഹുവിനോട് അവൻ ചെയ്ത കരാർ -ഇസ്ലാമിനെ സഹായിക്കാമെന്ന കരാർ- അവൻ പൂർത്തീകരിച്ചാലാകട്ടെ; അല്ലാഹു അവന് മഹത്തരമായ പ്രതിഫലം -സ്വർഗം- നൽകുന്നതാണ്.