Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Fath — Ayah 11

سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٰلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَاۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢاۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا ١١
അല്ലാഹുവിൻ്റെ റസൂലേ! മക്കയിലേക്കുള്ള നിൻ്റെ (യുദ്ധ) സന്നാഹത്തിൽ നിന്ന് അല്ലാഹു പിന്നോക്കം നിർത്തിയ ഗ്രാമീണ അറബികളിൽ പെട്ട ചിലർ - അവരെ നീ ആക്ഷേപിച്ചാൽ - നിന്നോട് പറയും: ഞങ്ങളുടെ സമ്പാദ്യം ശ്രദ്ധിക്കേണ്ടി വന്നതും, കുട്ടികളെ പരിചരിക്കേണ്ടി വന്നതും ഞങ്ങളെ തിരക്കിലാക്കിയത് കൊണ്ടാണ് താങ്കളോടൊപ്പം ഞങ്ങൾക്ക് വരാൻ കഴിയാതിരുന്നത്. അതിനാൽ ഞങ്ങളുടെ തെറ്റുകൾ അല്ലാഹു പൊറുത്തു നൽകാൻ താങ്കൾ പ്രാർത്ഥിക്കുക. അവരുടെ ഹൃദയത്തിൽ ഇല്ലാത്ത കാര്യമാണ് നാവ് കൊണ്ടവർ പറയുന്നത്. നബി -ﷺ- അവർക്ക് വേണ്ടി പാപമോചനം തേടണമെന്ന ആഗ്രഹമേ അവർക്കില്ല. കാരണം അവർ സ്വയം തന്നെ തങ്ങളുടെ തെറ്റിൽ നിന്ന് ഖേദിച്ച് മടങ്ങിയവരല്ല. അതിനാൽ അവരോട് പറയുക: അല്ലാഹു നിങ്ങൾക്കൊരു നന്മ ഉദ്ദേശിക്കുകയോ, തിന്മ വിധിക്കുകയോ ചെയ്താൽ ആർക്കും അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഉടമപ്പെടുത്താൻ കഴിയില്ല. എന്നാൽ അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് നിങ്ങളുടെ ഒരു പ്രവർത്തനവും - എത്ര മാത്രം നിങ്ങളത് രഹസ്യമാക്കി വെച്ചാലും - അവ്യക്തമാവുകയില്ല.