Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 13

يَوۡمَ يَقُولُ ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ لِلَّذِينَ ءَامَنُواْ ٱنظُرُونَا نَقۡتَبِسۡ مِن نُّورِكُمۡ قِيلَ ٱرۡجِعُواْ وَرَآءَكُمۡ فَٱلۡتَمِسُواْ نُورٗاۖ فَضُرِبَ بَيۡنَهُم بِسُورٖ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحۡمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلۡعَذَابُ ١٣
കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാർ (ഇസ്ലാമിൽ) വിശ്വസിച്ചവരോട് ഇപ്രകാരം പറയുന്ന ദിനം: 'നിങ്ങൾ ഞങ്ങളെയൊന്ന് കാത്തു നിൽക്കൂ! ഈ സ്വിറാത്വ് പാലം കടക്കാൻ, ഞങ്ങളും നിങ്ങളുടെ പ്രകാശത്തിൽ നിന്നൽപ്പം എടുക്കട്ടെ. അപ്പോൾ പരിഹാസത്തോടെ അവരോട് പറയപ്പെടും: നിങ്ങൾ പിന്നിലേക്ക് തന്നെ തിരിച്ചു പോവുക. എന്നിട്ട് നിങ്ങൾക്ക് വഴികാണിക്കാനുള്ള പ്രകാശം തേടുക. അപ്പോൾ അവർക്കിടയിൽ ഒരു മതിൽ കൊണ്ട് മറയിടപ്പെടും. ആ മതിലിനൊരു വാതിലുണ്ട്. വിശ്വാസികൾ നിലയുറപ്പിച്ച അതിൻ്റെ ഉൾഭാഗത്ത് കാരുണ്യമാണ്. കപടവിശ്വാസികൾ നിൽക്കുന്ന അതിൻ്റെ പുറംഭാഗത്താകട്ടെ, ശിക്ഷയും.